ട്രാഫിക് പിഴ വര്‍ധിപ്പിക്കില്ല
text_fieldsമസ്കത്ത്: എണ്ണവില വര്‍ധനക്ക് തൊട്ടുപിന്നാലെ ട്രാഫിക് പിഴയും വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത റോയല്‍ ഒമാന്‍ പൊലീസ് നിഷേധിച്ചു. ട്രാഫിക് പിഴ വര്‍ധിപ്പിക്കുമെന്ന രീതിയില്‍ രണ്ടുദിവസമായി വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം അധികൃതര്‍ തള്ളി. കഴിഞ്ഞവര്‍ഷം മന്ത്രിസഭ അംഗീകരിച്ച ഗതാഗത നിയമഭേദഗതി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഗതാഗത നിയമലംഘനത്തിന് കടുത്തശിക്ഷയും പിഴയും നല്‍കുന്നതടക്കം നിരവധി ഭേദഗതികളാണ് ഇതിലുള്ളത്. ഗതാഗത നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുന്നത് റോഡിലെ അപകടങ്ങളും മരണവും കുറക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഓരോ വര്‍ഷവും മൂന്നു ദശലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അമിതവേഗതക്കും സീറ്റ് ബെല്‍റ്റിടാത്തതിനുമാണ് ഏറ്റവുംകൂടുതല്‍ പേര്‍ പിടിക്കപ്പെടുന്നത്.
ശിക്ഷാനടപടികളും പിഴയും ശക്തമാക്കിയതോടെ റോഡപകടങ്ങളില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ 14.9 ശതമാനം കുറവുണ്ടായിരുന്നു. 5254 അപകടങ്ങളാണ് ഒമാനില്‍ രജിസ്റ്റര്‍ ചെയ്തത്. 2014നേക്കാള്‍ 6171 അപകടങ്ങള്‍ കുറവാണിത്. കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ 618 പേര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, 2014ല്‍ 760 പേരാണ് മരണപ്പെട്ടത്. ഗതാഗത ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സ്ഥാപിച്ച സ്പീഡ് റഡാറുകളും അപകടങ്ങള്‍ കുറക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.