ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്: വില്‍സന്‍ ജോര്‍ജും ബേബി സാം സാമുവല്‍ കുട്ടിയും ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മലയാളികളായ വില്‍സന്‍ വി. ജോര്‍ജും ബേബി സാം സാമുവല്‍ കുട്ടിയും വിജയിച്ചു. അഞ്ചു സീറ്റിലേക്ക് ആറു മലയാളികള്‍ മത്സരിച്ചെങ്കിലും രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് സാബിര്‍ റാസ ഫൈസി, ഡോ. ചന്ദ്രഹാസ് കെ. അഞ്ചന്‍, പെരി ജഗന്നാഥ മണി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. 10 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. മലയാളിയായ പി.ടി.കെ ഷെമീര്‍ മൂന്നു വോട്ടുകളുടെ വ്യത്യാസത്തിനാണ് പുറത്തായത്. കഴിഞ്ഞ ബോര്‍ഡിലുണ്ടായിരുന്ന ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് മാത്രമാണ് പുതിയ ബോര്‍ഡിലുള്ളത്.
ബോര്‍ഡിലെ ഫിനാന്‍സ് ഡയറക്ടറായിരുന്ന മുഹമ്മദ് ബഷീറിന് ജയിക്കാനായില്ല. ഡോ. ചന്ദ്രഹാസ് കെ. അഞ്ചന്‍ 2011ലെ ബോര്‍ഡ് മെംബറായിരുന്നു. ബാക്കി മൂന്ന് അംഗങ്ങളും പുതുമുഖങ്ങളാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഒമ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുണ്ടെങ്കിലും 6453 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2637 പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിക്കാനത്തെിയത്. വോട്ടിങ് ശതമാനം 50 ശതമാനത്തില്‍ താഴെയായിരുന്നു. നിലവിലെ ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്. സ്കൂള്‍ ഭരണതലത്തില്‍ ഏറെ പരിഷ്കരണങ്ങള്‍ വരുത്തിയ വില്‍സന് വോട്ട് പകുതിയായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വില്‍സന്‍ ജോര്‍ജ് മലയാളികളല്ലാത്തവരുടെ വോട്ടുകളും നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 466 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 965 വോട്ടുകള്‍ നേടിയിരുന്നു. മുഹമ്മദ് സാബിര്‍ റാസ ഫൈസി 387 വോട്ടുകള്‍ നേടി. ബേബി സാം സാമുവല്‍ കുട്ടി 351 വോട്ടും ചന്ദ്രഹാസ് കെ. അഞ്ചന്‍ 337 വോട്ടും നേടി. പെരി ജഗന്നാഥ മണി 249 വോട്ടാണ് നേടിയത്. മറ്റു സ്ഥാനാര്‍ഥികളായ പി.ടി.കെ. ഷമീര്‍, മുഹമ്മദ് ബഷീര്‍, അജയ് കുമാര്‍ ജനാര്‍ദനന്‍ പിള്ള, തോമസ് ഫിലിപ്, കുമാര്‍ വെമ്പു എന്നിവര്‍ക്ക് വിജയിക്കാനായില്ല. പി.ടി.കെ ഷമീറിനെക്കാള്‍ രണ്ട് വോട്ടുകള്‍ അധികത്തിനാണ് പെരി ജഗന്നാഥ മണി ബോര്‍ഡിലത്തെിയത്.
ഷമീറിന്‍െറ അപേക്ഷ പ്രകാരം വീണ്ടും വോട്ടെണ്ണല്‍ നടത്തിയപ്പോള്‍ വോട്ടിങ് വ്യത്യാസം മൂന്നായി വര്‍ധിച്ചു. ഏഴ് വോട്ടുകള്‍ അസാധുവായിരുന്നു. രാവിലെ എട്ടുമുതല്‍ അഞ്ചുവരെ ഇന്ത്യന്‍ സ്കൂള്‍ മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. സതീഷ് നമ്പ്യാര്‍ കമീഷണറായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പിന് ഏറെ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നെങ്കിലും പോളിങ് ഏറെ ആവേശകരമായിരുന്നു. വിജയികളെ എതിരേല്‍ക്കാന്‍ ആരവവും ചെണ്ടമേളവുമുണ്ടായിരുന്നു.
രാവിലെ എട്ടു മുതല്‍തന്നെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സംഘടനാ പ്രവര്‍ത്തകരും വോട്ടിങ് സ്റ്റേഷനിലത്തെിയിരുന്നു. വിവിധ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവര്‍ ഒത്തുകൂടിയിരുന്നു. ഫലപ്രഖ്യാപനം കേള്‍ക്കാനും നിരവധി പേരാണ് എത്തി
യത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
