ഭൂരിപക്ഷം രക്ഷിതാക്കളെ നോക്കുകുത്തിയാക്കി വീണ്ടും ബി.ഒ.ഡി തെരഞ്ഞെടുപ്പ്
text_fieldsമസ്കത്ത്: അങ്ങേയറ്റം വിചിത്രമായ ഭരണഘടനയും രീതികളുമായി മൂന്നാം തവണയും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ്. രാജ്യത്തെ 19 ഇന്ത്യന്‍ സ്കൂളുകളുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നഗരത്തിലെ ഒരു സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് അഞ്ചുപേരെ തെരഞ്ഞെടുക്കുന്നു. വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും മത്സരിക്കാനുള്ള അവകാശവും ഇതേ സ്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രം. തെരഞ്ഞെടുക്കപ്പെടുന്നത് അഞ്ച് അംഗങ്ങളാണെങ്കില്‍ 15 അംഗ ഭരണസമിതിയിലെ ബാക്കി പത്തുപേരും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരായിരിക്കും. രക്ഷിതാക്കളുടെ അഞ്ച് പ്രതിനിധികള്‍ ഒന്നിച്ചുനിന്നാലും ഭരണസമിതിയില്‍ ഭൂരിപക്ഷം ലഭിക്കില്ല. ഈ സമിതിക്കാണ് രാജ്യത്തെ മുഴുവന്‍ സ്കൂളിലെയും മാനേജ്മെന്‍റ് കമ്മിറ്റിയെ നിയന്ത്രിക്കാനുള്ള അധികാരം.
വിജയിക്കുന്ന രക്ഷിതാക്കളില്‍ ഒരാള്‍ ചെയര്‍മാനാകും എന്നത് ആശ്വാസം. മസ്കത്ത് നഗരത്തിലെ ആറു സ്കൂളുകളില്‍ രണ്ടു സ്കൂളുകള്‍ സ്വകാര്യപങ്കാളിത്തമുള്ളവയാണ്. വാദികബീര്‍ സ്കൂളും ഗൂബ്ര സ്കൂളും. ഈ രണ്ട് സ്കൂളുകളുടെ നാലു പ്രതിനിധികള്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്‍െറയും ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിന്‍െറയും മാനേജ്മെന്‍റ് പ്രതിനിധികള്‍ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെടും.
എംബസിയിലെ ഒരു ഉദ്യോഗസ്ഥനും അംബസാഡര്‍ നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരാളും ബോര്‍ഡിലത്തെും. എന്നാല്‍, മസ്കത്ത് നഗരത്തിന് പുറത്തുള്ള 13 സ്കൂളുകളുടെ ഒരു പ്രതിനിധിപോലും ബോര്‍ഡില്‍ ഉണ്ടാവില്ല. ആയിരത്തിലേറെ കിലോമീറ്റര്‍ അകലെയുള്ള സലാല സ്കൂളിന്‍െറയും, മുസന്തം ഗവര്‍ണറേറ്റിലെ ഖസബ് സ്കൂളിന്‍െറയും പ്രശ്നങ്ങള്‍ ബോര്‍ഡില്‍ എത്താറില്ല.
ഉള്‍പ്രദേശത്തെ സ്കൂളുകളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ബോര്‍ഡിലത്തെിക്കാന്‍ ആരുമില്ല. ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയമാണ് രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന വിധം ഡയറക്ടര്‍ ബോര്‍ഡിന്‍െറ ഭരണഘടന പരിഷ്കരിക്കാന്‍ നിര്‍ദേശം നല്‍കിയത്. അന്നത്തെ ബി.ഒ.ഡി തയാറാക്കാനായി സമര്‍പ്പിച്ച ഭരണഘടന മന്ത്രാലയം പോരായ്മകള്‍ ചൂണ്ടിക്കാട്ടി പലവട്ടം തള്ളിയിരുന്നു. ഒടുവില്‍ അംഗീകാരം നേടിയെടുത്ത ഭരണഘടന അനുസരിച്ചാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്കൂള്‍ ഭരണം നടന്നത്. 2011ല്‍ ആദ്യതെരഞ്ഞെടുപ്പും 2014ല്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പും നടന്നു.
ഭരണഘടന പരിഷ്കരിക്കുമ്പോള്‍ സ്വകാര്യപങ്കാളിത്തമുള്ള സ്കൂളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മാത്രമാണ് അന്നത്തെ ബി.ഒ.ഡി നേതൃത്വം ശ്രമിച്ചത് എന്ന് ആക്ഷേപം ശക്തമായിരുന്നു. ഉള്‍പ്രദേശത്തെ ഭൂരിപക്ഷം സ്കൂളുകള്‍ക്കും പ്രാതിനിധ്യം ഇല്ല എന്ന കുറവുപരിഹരിക്കാന്‍ അംബാസഡര്‍ നിര്‍ദേശിക്കുന്ന വ്യക്തി ഈ സ്കൂളിന്‍െറ പ്രതിനിധിയാകണം എന്ന നിര്‍ദേശവും എംബിസിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുതവണയും അംബാസഡര്‍മാര്‍ ഇത് പാലിച്ചില്ല. വോട്ടര്‍മാരായ രക്ഷിതാക്കള്‍ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ പാടുള്ളൂ. എന്നാല്‍, അഞ്ചുപേര്‍ തെരഞ്ഞെടുക്കപ്പെടുകയും വേണം. പതിനായിരത്തോളം വരുന്ന ഈ സ്കൂളിലെ രക്ഷിതാക്കള്‍ എല്ലാവരും ഒരാള്‍ക്ക് വോട്ടുചെയ്താല്‍ ബാക്കി നാലുപേരെ എങ്ങനെ തെരഞ്ഞെടുക്കും എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിയുടെ വോട്ടെങ്കിലും മറ്റുള്ളവര്‍ക്ക് കാണില്ളേ എന്നായിരുന്നു ഈ ഭരണഘടനക്ക് രൂപം നല്‍കിയ അന്നത്തെ ബി.ഒ.ഡി. പ്രതിനിധി മറുപടി പറഞ്ഞത്.
സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ പാടില്ല, പ്രചാരണം നടത്താന്‍ പാടില്ല തുടങ്ങി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയന്ത്രണങ്ങള്‍ വേറെയുമുണ്ട്. അഞ്ചുപേരെങ്കിലും രക്ഷിതാക്കളുടെ പ്രതിനിധിയായി എത്തുന്നുണ്ടല്ളോ, അതിലൊരാള്‍ ചെയര്‍മാന്‍ ആകുന്നുണ്ടല്ളോ എന്ന ആശ്വാസമാണ് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട ബി.ഒ.ഡി. നേതൃത്വവും പ്രകടിപ്പിച്ചത്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ വീണ്ടും ഈ തെരഞ്ഞെടുപ്പ് എത്തുമായിരിക്കും, മാറ്റങ്ങളൊന്നുമില്ലാതെ. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏതു രാജ്യത്തായാലും ആദ്യം പഠിക്കേണ്ടത് ജനാധിപത്യവും, ജനാധിപത്യമൂല്യവുമാണ് എന്ന് പ്രസംഗിക്കുന്നവര്‍പോലും ഇന്ത്യന്‍ സ്കൂളുകളുടെ ഉന്നതഭരണസമിതിയിലെ തെരഞ്ഞെടുപ്പില്‍ നടക്കുന്ന ജനാധിപത്യത്തിന്‍െറ തലതിരിഞ്ഞ രീതിയെ ചോദ്യം ചെയ്യാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.