ടെലികോം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഇളവ്
text_fieldsമസ്കത്ത്: ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ ബിസിനസ് ആക്ടിവിറ്റി ചേര്‍ക്കുന്നതില്‍ വാണിജ്യമന്ത്രാലയം ഇളവ് അനുവദിച്ചു.
ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുതിയ ബിസിനസ് ആക്ടിവിറ്റി ചേര്‍ക്കാന്‍ മൂന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി വാണിജ്യമന്ത്രാലയം ലൈസന്‍സ് വിഭാഗം മേധാവി അബ്ദുല്ല ബിന്‍ അലി അല്‍ കല്‍ബാനി പറഞ്ഞു. വാണിജ്യരംഗം കൂടുതല്‍ സുഗമമാക്കുന്നതിന് മന്ത്രാലയം നടപ്പാക്കുന്ന ഇന്‍വെസ്റ്റ് ഈസി പദ്ധതിയുടെ നാലാംഘട്ടത്തിന്‍െറ ഭാഗമായാണ് ഈ ഇളവെന്ന് അദ്ദേഹം പറഞ്ഞു.
റേഡിയോ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ വില്‍പന, റീചാര്‍ജ് കാര്‍ഡ് വ്യാപാരം, ഇലക്ട്രിക്കല്‍ കേബ്ള്‍ തുടങ്ങിയ ബിസിനസുകള്‍ നടത്തുന്ന ടെലികോം വിഭാഗത്തിന് കീഴില്‍വരുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം ഇളവ് ബാധകമാണ്.
ഇതുസംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റിയുമായി വാണിജ്യമന്ത്രാലയം കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
ഈ കരാറിന്‍െറ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പുതിയ ബിസിനസ് ആക്ടിവിറ്റി ചേര്‍ക്കാന്‍ ടി.ആര്‍.എയുടെ അനുമതി വാങ്ങുന്നത് ഒഴിവാക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈരംഗത്തെ നിക്ഷേപകരില്‍നിന്ന് ആക്ടിവിറ്റി ചേര്‍ക്കാന്‍ ഫീസ് ഈടാക്കുന്നത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21 മുതല്‍ ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍, ടെലികോം മേഖലയില്‍ ബിസിനസ് നടത്തുന്നവര്‍ ടെലികോം റെഗുലേറ്ററി മുന്നോട്ടുവെക്കുന്ന മറ്റു നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.