ഒമാന്‍ പച്ചക്കറികള്‍ സുലഭം; ഈ വര്‍ഷം മികച്ച സീസണ്‍
text_fieldsമസ്കത്ത്: ഒമാനിലെ ഈ വര്‍ഷത്തെ അനുകൂല കാലാവസ്ഥ പച്ചക്കറി കര്‍ഷകര്‍ക്ക് അനുഗ്രഹമായി. പച്ചക്കറി ഫാമുകളില്‍ മികച്ച വിളവാണ് ഈ വര്‍ഷം ലഭിച്ചത്. അതിനാല്‍ മാര്‍ക്കറ്റുകളില്‍ ഒമാനി ഉല്‍പന്നങ്ങള്‍ സുലഭമായത്തെി. സാധാരണ നവംബര്‍ മുതലാണ് ഒമാന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിത്തുടങ്ങുന്നത്. കാലാവസ്ഥ ചതിക്കുന്ന വര്‍ഷങ്ങളില്‍ ഒമാനി ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലത്തൊന്‍ വൈകും. എന്നാല്‍, ഈ വര്‍ഷം നവംബറില്‍ തന്നെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയിരുന്നു.
ഡിസംബര്‍ അവസാനത്തോടെ ഒമാന്‍െറ എല്ലാ ഉല്‍പന്നങ്ങളും മാര്‍ക്കറ്റിലത്തെി. ഇപ്പോള്‍ ഒമാനി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മികച്ച കാലമാണ്. ഉല്‍പാദനം വര്‍ധിച്ചതിനാല്‍ കമ്പോളം നിറയെ ഒമാനി കാര്‍ഷിക ഉല്‍പന്നങ്ങളാണുള്ളത്. മാര്‍ച്ച് അവസാനം വരെ ഇത് നീളും. അതിനാല്‍ പച്ചക്കറികള്‍ എറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സീസണ്‍ കൂടിയാണിത്. ഒമാനില്‍ പച്ചക്കറികള്‍ സുലഭമായതിനാല്‍ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഒമാന്‍െറ തക്കാളി, കാബേജ്, വഴുതന, കാപ്സിക്കം, ബീന്‍സ്, കാരറ്റ്, കോളിഫ്ളവര്‍, വെണ്ട, പയര്‍, പാവയ്ക്ക, മത്തന്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. അടുത്ത മാസങ്ങളില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കൂടുതല്‍ ഫാമുകള്‍ സജ്ജമായിരിക്കുകയാണ്. എന്നാല്‍ സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് തന്നെ എത്തണം. ഇന്ത്യയില്‍നിന്നത്തെുന്ന ഉല്‍പന്നങ്ങള്‍ക്ക് പൊതുവെ വില വര്‍ധനവില്ളെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഒമാന്‍ പച്ചക്കറികള്‍ സുലഭമായതിനാല്‍ വരും മാസങ്ങളില്‍ നല്ല വ്യാപാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇതെന്താവുമെന്നറിയില്ളെന്നും കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍, പച്ചക്കറി മാര്‍ക്കറ്റ് പൊതുവെ മന്ദഗതിയിലാണെന്നും മടുപ്പുളവാക്കുന്ന അവസ്ഥയിലാണെന്നും ഒമാനിലെ പഴം പച്ചക്കറി മേഖലയിലെ മൊത്ത വ്യാപാര സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. വിപണി പൊതുവെ മടുപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പച്ചക്കറി പഴവര്‍ഗ വില്‍പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സീസണെക്കാള്‍ 10 ശതമാനം കുറവ് അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഹോട്ടലുകളെ മാന്ദ്യം ബാധിച്ചിട്ടില്ല. അതിനാല്‍, ഹോട്ടലുകളിലെ വിപണനം സാധാരണഗതിയിലാണ്. എന്നാല്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില്‍പന കുറഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റുകളിലെ ചലനങ്ങള്‍ ഏറ്റവും ആദ്യം പ്രതിഫലിച്ചുതുടങ്ങുന്നത് പഴം പച്ചക്കറി മാര്‍ക്കറ്റിലാണ്. പല കമ്പനികളിലും ജീവനക്കാര്‍ കൊഴിഞ്ഞുപോവുന്നുണ്ട്. കുടുംബങ്ങളും തിരിച്ചുപോവുന്നുണ്ട്. ഉള്ളവര്‍ അനാവശ്യ ചെലവ് ഒഴിവാക്കാനും ചെലവുകള്‍ ചുരുക്കാനും ശ്രമിക്കുന്നുണ്ട്. പാര്‍ട്ടികളും മറ്റും പലരും ഒഴിവാക്കാനും തുടങ്ങിയിട്ടുണ്ട്. ഇത് ഏറെ പ്രതികൂലമായി ആദ്യം ബാധിക്കുന്നത് പഴം പച്ചക്കറി മേഖലയെയാണ്.
മാര്‍ക്കറ്റില്‍ പച്ചക്കറി ഉല്‍പന്നങ്ങള്‍ വിറ്റൊഴിയാതെ വരുമ്പോള്‍ വില കുറക്കേണ്ടിവരും. വല്ലാതെ കുറയുന്നത് പച്ചക്കറി ഉല്‍പാദകരെ പ്രതികൂലമായി ബാധിക്കും. കര്‍ഷകര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നഷ്ടമുണ്ടാവുന്നത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും പലരെയും രംഗത്തുനിന്ന് പിന്‍മാറ്റാന്‍ കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, വരും നാളുകള്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.