തണുപ്പിലും ഇഷ്ടമത്സ്യം കിട്ടാനില്ല
text_fieldsമസ്കത്ത്: തണുപ്പുകാലം ഗള്‍ഫില്‍ മത്സ്യങ്ങളുടെ കൊയ്ത്തുകാലമായാണ് അറിയപ്പെടുന്നതെങ്കിലും ഇത്തവണ ഇഷ്ടമീനുകള്‍ തേടുന്നവര്‍ക്ക് നിരാശ.
തണുപ്പാകുന്നതോടെ മത്സ്യബന്ധനം കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നതും അയക്കൂറ അടക്കമുള്ളവ വിപണിയിലേക്ക് സുലഭമായി എത്തുന്നതും മൂലം വിലക്കുറവില്‍ ഇഷ്ടമീനുകള്‍ ലഭിക്കുമായിരുന്ന അവസ്ഥക്കാണ് ഇത്തവണ തിരിച്ചടി നേരിട്ടത്.
മത്രയിലെ മീന്‍ മാര്‍ക്കറ്റിലേക്ക് മലയാളികളുടെ ഇഷ്ടമീനുകളായ അയക്കൂറ, അയല, ചെറിയ മത്തി എന്നിവ എത്താത്തതുമൂലം കാര്യമായ വിലക്കുറവ് ഇല്ല.
ചൂടുകാലത്തെ മത്സ്യക്ഷാമവും വിലക്കൂടുതലും തണുപ്പുകാലത്ത് പരിഹരിക്കപ്പെടാറുണ്ട്. തണുപ്പുകാലം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വിപണിയിലേക്ക് കാര്യമായി മീനുകള്‍ എത്തുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം ഇടത്തരം അയക്കൂറ മൂന്നു റിയാലിന് വരെ ലഭിക്കുമായിരുന്നു. എന്നാല്‍, ഈ വര്‍ഷം ആറ് റിയാലിനാണ് ഇടത്തരം അയക്കൂറ വില്‍ക്കുന്നതെന്ന് മത്രയിലെ മത്സ്യവ്യാപാരികള്‍ പറയുന്നു. ഒരു റിയാലിന് മൂന്നും നാലും എണ്ണം ലഭിച്ചിരുന്ന അയലക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍റാണ്. പലപ്പോഴും അയല ലഭിക്കാത്ത അവസ്ഥയുമുണ്ട്.
വലുപ്പമുള്ള സലാല മത്തി ആവശ്യത്തിന് വിപണിയിലുണ്ട്. എന്നാല്‍, ഈ മത്തി മലയാളികള്‍ക്ക് പഥ്യമല്ല. തണുപ്പ് പിന്‍വാങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കേ മത്സ്യം ഇനിയുള്ള നാളുകളില്ളെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.