റബര്‍, പ്ളാസ്റ്റിക് രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളുമായി ഒമാന്‍ പ്ളാസ്റ്റ് പ്രദര്‍ശനം
text_fieldsമസ്കത്ത്: ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്നാമത് ഒമാന്‍ പ്ളാസ്റ്റ് പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു. റബര്‍, പ്ളാസ്റ്റിക്, കെമിക്കല്‍സ്, അച്ചടി, പാക്കേജിങ് തുടങ്ങിയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സാങ്കേതികവിദ്യകളും കൂട്ടിയിണക്കിയാണ് പ്രദര്‍ശനം നടക്കുന്നത്. സില്‍വര്‍ സ്റ്റാര്‍ കോര്‍പറേഷന്‍ എല്‍.എല്‍.സി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പബ്ളിക് എസ്റ്റാബ്ളിഷ്മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ഹസനി ഉദ്ഘാടനം ചെയ്തു. സില്‍വര്‍ സ്റ്റാര്‍ കോര്‍പറേഷന്‍ എം.ഡി പി.ഡി. നാഥ് അടക്കം പ്രമുഖര്‍ സംബന്ധിച്ചു. പ്ളാസ്റ്റിക്, റബര്‍, പെട്രോകെമിക്കല്‍ മേഖലകളില്‍ ഒമാനും അയല്‍രാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകളും ഉല്‍പന്നങ്ങളും മേളയിലുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ പ്ളാസ്റ്റിക് മേഖല ഓരോ വര്‍ഷവും 30 ശതമാനം വളര്‍ച്ച കാഴ്ചവെക്കുന്നുണ്ട്. 2009ല്‍ ഗള്‍ഫിലെ പോളിത്തീന്‍ ഉല്‍പാദനം 10.7 ദശലക്ഷം ടണ്‍ ആയിരുന്നുവെങ്കില്‍ 2016ല്‍ 21.5 ദശലക്ഷം ടണ്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.