Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൈക്കിളില്‍ ഉലകം...

സൈക്കിളില്‍ ഉലകം ചുറ്റാന്‍  യൗഹാനും ബിയര്‍ബലും

text_fields
bookmark_border

മസ്കത്ത്: സൈക്കിളില്‍ ചുറ്റിക്കറങ്ങി വിവിധ രാജ്യങ്ങള്‍ താണ്ടുകയാണ്  യൗഹാനും ബിയര്‍ബലും. 2015ല്‍ ആഗസ്റ്റില്‍ തുടങ്ങിയ യാത്ര ഇതുവരെ 26,000 കിലോമീറ്റര്‍ പിന്നിട്ടു. നെതര്‍ലന്‍ഡുകാരനായ യൗഹാനും ജര്‍മന്‍കാരിയായ ബിയര്‍ബലും ഇതുപോലുള്ള യാത്രയിലാണ് ഒരുമിച്ചത്. ഒമാനില്‍ എത്തുംമുമ്പ് കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്ബകിസ്താന്‍, തുര്‍ക്മെനിസ്താന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളിലൂടെയാണ് ഇവര്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചെറിയ പതാകകള്‍ ഇവരുടെ സൈക്കിളില്‍ പതിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ടുമാസം ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കറങ്ങാനാണ് ഇവരുടെ പദ്ധതി. മരുഭൂമിയും മലയിടുക്കുകളും സൈക്കിളില്‍ താണ്ടുന്നതിനൊപ്പം ഒമാനിലെ വിവിധ ദ്വീപുകളില്‍ പോകാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. സൈക്കിളിന്‍െറ ഹാന്‍റിലില്‍ ഘടിപ്പിച്ച ഭൂപട സഹിതമുള്ള റൂട്ട്മാപ്പാണ് ഇവരുടെ യാത്രാസഹായി. വിവിധ നാടുകളെയും സംസ്കാരങ്ങളെയും അടുത്തറിയാന്‍ സൈക്കിള്‍ യാത്ര പോലെ ഉപകാരമുള്ള ഒന്നില്ളെന്ന് ഇവര്‍ പറയുന്നു. ഒമാന്‍െറ പ്രകൃതിഭംഗിക്കൊപ്പം ജനങ്ങളുടെ സഹൃദയത്വവും തങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. 
ഒമാനിലെ കറക്കത്തിനുശേഷമാകും അടുത്തയാത്ര എങ്ങോട്ടെന്ന് തീരുമാനിക്കുക. മികച്ച അനുഭവപാഠങ്ങളാണ് യാത്ര പകര്‍ന്നുനല്‍കിയത്. അകലെനിന്ന് മനസ്സിലാക്കിയ ലോകമല്ല നേരില്‍ കാണുന്നതെന്ന് സൈക്കിള്‍ യാത്രയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒമാനില്‍ വരുന്നതിനുമുമ്പ് ഏതാനും മാസം ഇറാനില്‍ കഴിഞ്ഞിട്ടുണ്ട്. ഇറാനികളുടെ ആതിഥ്യമര്യാദയെ കുറിച്ച് പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്. ഇറാനികള്‍ വീടുകളില്‍ കൊണ്ടുപോയി സല്‍ക്കരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അടിസ്ഥാന പരമായി എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ സമാധാനപ്രിയരും സ്നേഹസമ്പന്നരുമാണെന്നും ഇവര്‍ പറയുന്നു. മത്ര കോര്‍ണിഷില്‍ വിശ്രമിച്ചശേഷം ഇരുവരും അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanyouhanbearbal
Next Story