സര്‍ക്കാറിന്‍െറ ബജറ്റ് ചെലവ് താഴേക്ക്; സ്വകാര്യമേഖലയില്‍ ആശങ്ക മേലേക്ക്
text_fieldsമസ്കത്ത്: ഒമാന്‍ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ ചെലവിനത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നത് സ്വകാര്യമേഖലയെ ദോഷകരമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തല്‍. 15.6 ശതമാനമാണ് ചെലവ് വെട്ടിക്കുറച്ചത്. ചെലവ് വെട്ടിക്കുറക്കുന്നത് സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ നിലനില്‍പ് തന്നെ അവതാളത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ വന്‍കിട സ്വകാര്യ സ്ഥാപനങ്ങളെല്ലാം ആശ്രയിക്കുന്നത് സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പോ നിര്‍മാണമോ ആണ്. സര്‍ക്കാര്‍ ബജറ്റില്‍ ചെലവ് കുറക്കുന്നുവെന്നതിന്‍െറ ഒരുസൂചന പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ കുറയുന്നുവെന്നതാണെന്ന് ടൈംസ് ഓഫ് ഒമാന്‍ ബിസിനസ് എഡിറ്റര്‍ എ.ഇ. ജെയിംസ് ചൂണ്ടിക്കാട്ടി.
രണ്ടുതരം ചെലവുകളാണ് സര്‍ക്കാറിനുള്ളത്. ഒന്ന് നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ‘കറന്‍റ് എക്സ്പെന്‍ഡിച്ചറും’ മറ്റൊന്ന് പുതിയ പദ്ധതികള്‍ക്കായി ചെലവിടുന്ന ‘പ്രോജക്ട് എക്സ്പെന്‍ഡിച്ചറു’മാണ്. ഇതില്‍ ഏതുവിഭാഗം ചെലവാണ് കാര്യമായി വെട്ടിക്കുറക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ളെന്ന് എ.ഇ. ജെയിംസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ വരുന്നത് കറന്‍റ് എക്സ്പെന്‍ഡിച്ചറില്‍ ആയതിനാല്‍ ഇതില്‍കാര്യമായ വെട്ടിച്ചുരുക്കല്‍ സാധ്യമാവില്ല. അതേസമയം, പദ്ധതിചെലവുകളാണ് ചുരുക്കുന്നതെങ്കില്‍ പുതിയ പദ്ധതികളെ അത് ബാധിക്കും. ഈരംഗത്ത് സര്‍ക്കാര്‍ പണമിറക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ പലതും സൃഷ്ടിക്കപ്പെടും. എന്നാല്‍, ചെലവ് ചുരുക്കുമ്പോള്‍ അത്തരം സാധ്യതകള്‍ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തി.
സാധാരണഗതിയില്‍ പദ്ധതി ചെലവുകള്‍ ഉയരുമ്പോള്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്ന സ്ഥാപനംമാത്രമല്ല, അവര്‍ക്ക് സാമഗ്രികള്‍ എത്തിച്ചുനല്‍കുന്ന, സേവനങ്ങള്‍ നല്‍കുന്ന അനുബന്ധ സ്ഥാപനങ്ങളെയും ബാധിക്കും. 8.6 ബില്യണ്‍ റിയാല്‍ വരവും 11.9 ബില്യണ്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് ഈവര്‍ഷത്തെ ബജറ്റെന്ന് ഒമാന്‍ ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മായീല്‍ ആല്‍ ബലൂഷി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ റവന്യൂ വരുമാനത്തില്‍ 25.86 ശതമാനം കുറവ് പ്രതീക്ഷിക്കുമ്പോള്‍ ചെലവിനത്തില്‍ 15.6 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. 3.3 ബില്യണ്‍ റിയാലിന്‍െറ കമ്മി ബജറ്റാണ് ഇത്തവണത്തേത്. കഴിഞ്ഞവര്‍ഷം 4.5 ബില്യണായിരുന്നു കമ്മി. കമ്മി കുറക്കാനുള്ള ശക്തമായ നടപടികളുണ്ടാകുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം സ്വാഭാവികമായും മറ്റു സ്ഥാപനങ്ങളുടെ വരുമാനത്തെയും സാമ്പത്തിക ശേഷിയെയും ബാധിക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.