ഒമാനിലെ പ്രധാന നഗരങ്ങളില്‍ ഓപണ്‍ഹൗസുകള്‍ സംഘടിപ്പിക്കും -അംബാസഡര്‍
text_fieldsമസ്കത്ത്: ഇന്ത്യന്‍സമൂഹത്തിന്‍െറ ക്ഷേമം ഉറപ്പാക്കുന്നതിനായി ഒമാനിലെ പ്രധാനനഗരങ്ങളില്‍ ഓപണ്‍ഹൗസുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന പ്രധാന ഓപണ്‍ഹൗസിനെ കൂടാതെയാണിത്. ജാലാന്‍ബനീ ബുആലിയിലും മുദൈബിയിലും ഇത്തരത്തില്‍ ഓപണ്‍ഹൗസുകള്‍ സംഘടിപ്പിച്ചിരുന്നു. സമാനരീതിയില്‍ മറ്റുനഗരങ്ങള്‍ കേന്ദ്രീകരിച്ചും ഓപണ്‍ഹൗസുകള്‍ സംഘടിപ്പിക്കാനാണ് പരിപാടിയെന്ന് എംബസിയില്‍ ഇന്ത്യന്‍ സമൂഹത്തിനായി ഒരുക്കിയ വിരുന്നില്‍ സംസാരിക്കവേ അംബാസഡര്‍ പറഞ്ഞു.
പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്‍െറ ക്ഷേമമുറപ്പാക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ എംബസിയും ഇന്ത്യന്‍ സര്‍ക്കാറും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസിസമൂഹത്തിന്‍െറ സഹകരണവും ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തിന്‍െറ ആദ്യത്തില്‍ ലോഞ്ചുചെയ്ത മൈഗ് കാള്‍ എന്ന ആപ്ളിക്കേഷന്‍ ഇതിന് ഉദാഹരണമാണ്. ദുരിതത്തില്‍പെടുന്ന ജോലിക്കാര്‍ക്ക് ഗള്‍ഫ്രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളെയും കോണ്‍സുലേറ്റുകളെയും ബന്ധപ്പെടാന്‍ സഹായിക്കുന്നതാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്. 12,000ത്തോളം പേരാണ് ഇതിനകം ഈ ആപ് ഡൗണ്‍ലോഡ് ചെയ്തതെന്നും അംബാസഡര്‍ പറഞ്ഞു. മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഒമാന്‍ സര്‍ക്കാര്‍ വകുപ്പുമായി ആശയവിനിമയം നടത്തിവരുന്നുണ്ട്. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുന്നതും അവക്ക് പരിഹാരം കണ്ടത്തെുന്നതിനുമുള്ള നടപടികള്‍ എംബസി സുതാര്യമാക്കിയിട്ടുണ്ട്. ഒളിച്ചോടിയ സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും എംബസി നടപടി സ്വീകരിച്ചതായി അംബാസഡര്‍ പറഞ്ഞു. പരാതികള്‍ സംബന്ധിച്ച് തൊഴിലുടമകള്‍, ലേബര്‍ ഓഫിസുകള്‍, കോടതികള്‍, വിദേശകാര്യ മന്ത്രാലയം, ഒമാന്‍ മാന്‍ പവര്‍ മന്ത്രാലയം എന്നിവയുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ദമണി പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
