ദുകം വിമാനത്താവളം 2018ല്‍ പൂര്‍ത്തിയാകും
text_fieldsമസ്കത്ത്: ദുകം വിമാനത്താവളത്തിന്‍െറ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി അറിയിച്ചു.
ആദ്യ രണ്ടു ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍പെടുന്ന പാസഞ്ചര്‍ ടെര്‍മിനല്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഏവിയേഷന്‍ കോംപ്ളക്സ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2015 അവസാനത്തോടെയാണ് ഇവയുടെ നിര്‍മാണം തുടങ്ങിയത്.
നിലവില്‍ മസ്കത്ത്- ദുകം റൂട്ടില്‍ ഒമാന്‍ എയര്‍ സര്‍വിസ് നടത്തുന്നുണ്ട്.
ആഴ്ചയില്‍ നാലു സര്‍വിസുകള്‍ വീതമാണ് നടത്തുന്നതെന്നും അല്‍ സാബി പറഞ്ഞു. പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ടെര്‍മിനലിന്‍െറ 86 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 5,80,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ മൂന്നു ചിറകുകളുടെ രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നു മെയിന്‍ ഗേറ്റുകളും വി.ഐ.പി ലോഞ്ചുമുള്ള സെന്‍ട്രല്‍ ഏരിയയിലേക്കാണ് ഇത് എത്തിച്ചേരുക. ആര്‍.ഒ.പി എമിഗ്രേഷന്‍ നടപടികള്‍ക്കായി പാസഞ്ചര്‍ ടെര്‍മിനലില്‍ 118 ചെക് ഇന്‍ കൗണ്ടറുകളും 82 പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്ക്കുകളും ഉണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ.
വരുംഘട്ടങ്ങളില്‍ ഇത് പ്രതിവര്‍ഷം 48 ദശലക്ഷം യാത്രക്കാരായി ഉയര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.