മലയാള പുസ്തകശാലയില്‍ വന്‍ തിരക്ക്
text_fieldsമസ്കത്ത്: 21ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയില്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളില്‍ മേളയിലെ എല്ലാ സ്റ്റാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമാനി സ്വദേശികള്‍ വായനാപ്രിയരായതിനാല്‍ പുസ്തകമേള നാടിന്‍െറ ഉത്സവമായി മാറുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം കുടുംബസമേതമാണ് സ്വദേശികള്‍ പുസ്തകമേള വേദികളായ അല്‍ ഫറാഇദിയിലേക്കും അഹമദ് ബിന്‍ മാജിദിലേക്കും ഒഴുകിയത്തെുന്നത്. സന്ദര്‍ശകരുടെ തിരക്ക് കാരണം വന്‍ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. പുസ്തക മേള ഒമാനിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായി മാറുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസാനി പ്രസ്താവിച്ചു. അറബ് ലോകത്തെ പുസ്തക മേളകളില്‍ ഉയര്‍ന്ന പത്തെണ്ണത്തില്‍ മസ്കത്ത് പുസ്തകമേള ഉള്‍പ്പെടുന്നതായി അറബ് പബ്ളിഷേഴ്സ് യൂനിയന്‍ വിലയിരുത്തുന്നു. കൂടുതല്‍ പ്രസാധനാലയങ്ങളും ജനപങ്കാളിത്തവും കാരണം ഗള്‍ഫ് തലത്തില്‍ ഉയര്‍ന്ന മൂന്നു പുസ്തകമേളയിലാണ് മസ്കത്ത് പുസ്തക മേള. മേളയുടെ ഭാഗമായി 40 സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മലയാള പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന അല്‍ബാജ് ബുക്സിന്‍െറ രണ്ട് സ്റ്റാളുകളില്‍ വന്‍ തിരക്കനുഭവപ്പെടുന്നതായി മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി പറഞ്ഞു.
ഒമാന്‍െറ ഉള്‍ഭാഗത്തുനിന്ന് നിരവധി പേര്‍ പുസ്തകം വാങ്ങാനത്തെുന്നുണ്ട്. സുഭാഷ് ചന്ദ്രന്‍, കെ. ആര്‍ മീര, സന്തോഷ് എച്ചിക്കാനം, എം. മുകുന്ദന്‍, ഒ.എന്‍.വി, സി. രാധാകൃഷ്ണന്‍ എന്നിവരുടെ പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. എന്നാല്‍, പാചകപുസ്തകങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അന്വേഷണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി എഴുത്തുകാരി ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ സി. രാധാകൃഷ്ണന്‍െറ ‘കരള്‍ പിളരുന്ന കാലം’ എന്നീ പുസ്കങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ഒ.എന്‍.വിയുടെ സമ്പൂര്‍ണ കൃതികള്‍ക്കും നിരവധിപേര്‍ ചോദിച്ചു വരുന്നുണ്ട്. കെ. ആര്‍ മീരയുടെ ‘ആരാച്ചാര്‍’, എം മുകുന്ദന്‍െറ ‘ദല്‍ഹി ഗാഥകള്‍ ’ ബഷീര്‍, മാധവികുട്ടി എന്നിവരുടെ സമ്പൂര്‍ണ കൃതികള്‍ എന്നിവയും വില്‍ക്കപ്പെടുന്നതായി ഷൗക്കത്തലി പറഞ്ഞു. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പുറത്തിറക്കുന്ന ഖുര്‍ആന്‍ ഭാഷ്യത്തിനും ഏറെ വായനക്കാരുണ്ട്്. തങ്ങളുടെ സ്റ്റാളുകളില്‍നിന്ന് ഒമാനി സ്വദേശികളും നന്നായി പുസ്തകങ്ങള്‍ വാങ്ങുന്നതായി ഷൗക്കത്തലി പറഞ്ഞു. ഇംഗ്ളീഷ് പുസ്തകങ്ങളാണ് ഒമാനി വിദ്യാര്‍ഥികള്‍ കാര്യമായി വാങ്ങിക്കൂട്ടുന്നത്. ഡിക്ഷ്നറികള്‍, ഇംഗ്ളീഷ് വ്യാകരണ പുസ്തകങ്ങള്‍, ഇംഗ്ളീഷ് ബാലസാഹിത്യങ്ങള്‍ എന്നിവയും സ്വദേശികള്‍ വാങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
