യു.ടി.എസ്.സി ഗള്‍ഫ് ഹോക്കി ഫിയെസ്റ്റ: ടീം കൂര്‍ഗിന് കിരീടം
text_fieldsമസ്കത്ത്: യു.ടി.എസ്.സി ഗള്‍ഫ് ഹോക്കി കപ്പ് ടൂര്‍ണമെന്‍റില്‍ ടീം കൂര്‍ഗിന് കിരീടം. ബോഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സില്‍ നടന്ന ടൂര്‍ണമെന്‍റ് ഫൈനലില്‍ ഖത്തര്‍ വാന്‍ഡറേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഒമാനില്‍ നിന്നുള്ള കൂര്‍ഗ് ടീം കിരീടമുയര്‍ത്തിയത്
നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.
യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ളബ് ടീം ഒമാനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പിച്ചാണ് ടീം കൂര്‍ഗ് ഫൈനലില്‍ കടന്നത്. ദുബൈ കിങ് ഖാന്‍ ഹോക്കി ക്ളബിനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പിച്ചാണ് ഖത്തര്‍ വാന്‍ഡറേഴ്സ് കലാശപ്പോരിന് ഇടം നേടിയത്. സെമി മത്സരങ്ങള്‍ക്കിടെ ചെറുതായി മഴ പെയ്തെങ്കിലും അതൊന്നും കളിക്കാരുടെയും കാണികളുടെയും ആവേശത്തെ ബാധിച്ചില്ല. രാവിലെ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും സന്ധ്യയോടെയാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോക്കി ഫിയെസ്റ്റയുടെ ഭാഗമായി ഗള്‍ഫ് മാധ്യമം പുറത്തിറക്കിയ പ്രത്യേക സപ്ളിമെന്‍റിന്‍െറ പ്രകാശനം അംബാസഡര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന്, അംബാസഡറും, മുഖ്യാതിഥിയും ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനുമായ പി.ആര്‍ ശ്രീജേഷും മുന്‍ ഇന്ത്യന്‍ ഹോക്കി താരം എസ്.എ.എസ് നഖ്വിയും ചേര്‍ന്ന് ടീമംഗങ്ങളെ പരിചയപ്പെട്ടു.
കുട്ടികളുടെ നൃത്ത, സംഗീത പരിപാടികള്‍ക്ക് ശേഷമാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്. കാണികള്‍ക്കായി സ്പോര്‍ട്സ് ക്വിസ് അടക്കം വിവിധ മത്സരങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
