കഴിഞ്ഞവര്‍ഷം കളഞ്ഞുകിട്ടിയത് 190 ശിശുക്കളെ; 124 കുഞ്ഞുങ്ങള്‍ ശിശുഭവനില്‍
text_fieldsമസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ 190 ശിശുക്കളെ കണ്ടുകിട്ടിയതായി സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതില്‍ 124 ശിശുക്കള്‍ ചൈല്‍ഡ് കെയര്‍ സെന്‍ററുകളിലുള്ളതായും മന്ത്രാലയം പറയുന്നു.
ഇതില്‍ 86 ആണ്‍കുഞ്ഞുങ്ങളും 38 പെണ്‍ കുഞ്ഞുങ്ങളുമാണ്. ബാക്കിയുള്ളവരെ ദത്തെടുത്തിട്ടുണ്ട്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലുമാണ് കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ജനശ്രദ്ധ ലഭിക്കുന്ന മസ്ജിദുകള്‍ക്ക് സമീപവും ആശുപത്രികള്‍ക്ക് സമീപവും പെട്ടികളിലാക്കിയും ഉപേക്ഷിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഉപേക്ഷിക്കപ്പെടുന്നവര്‍ക്കൊപ്പം രക്ഷാകര്‍ത്താക്കള്‍ മരിച്ച കുട്ടികളെയും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ കുട്ടികളെയും മന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്. 2014 ലെ ഈദ് അവധിക്കാലത്ത് രണ്ട് കുഞ്ഞു സഹോദരങ്ങള്‍ ഖുറം നാചുറല്‍ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു.
ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന ശിശുക്കളെ ദത്തെടുക്കാന്‍ നിരവധി കുടുംബങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. ഏറെ നിബന്ധനകളോടെയാണ് ഇത്തരം കുഞ്ഞുങ്ങളെ മന്ത്രാലയം ദത്ത് നല്‍കുന്നത്. കുട്ടികളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണെന്ന വിവരം കൂടി അറിയിക്കാതെ വളര്‍ത്തണമെന്നതടക്കം നിരവധി ഉപാധികള്‍ മന്ത്രാലയം നിബന്ധനയായി വെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.