പ്രവാസികള്‍ക്കായി വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും
text_fieldsമസ്കത്ത്: പ്രവാസി മലയാളികള്‍ക്കായി വൈദഗ്ധ്യ പരിശീലന കേന്ദ്രം വരുന്നു. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി കേന്ദ്രമായുള്ള എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എം- ഡിറ്റ്) ആഭിമുഖ്യത്തിലാണ് കേന്ദ്രം തുടങ്ങുക. പൂര്‍ണമായും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ എന്‍ജിനീയറിങ് കോളജാണ് എം ഡിറ്റ്. ഇതിന്‍െറ വികസന പദ്ധതികളുടെ ഭാഗമായി പ്രവാസികളില്‍നിന്ന് മൂലധനം സമാഹരിക്കുന്നതിനായി മസ്കത്തിലത്തെിയ കോളജ് അധികൃതരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസം അവസാനിപ്പിച്ച് തിരികെയത്തെുന്നവര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ ബിസിനസ്, തൊഴില്‍രംഗങ്ങളില്‍ പരാജയപ്പെടുന്നത് പതിവാണെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യം അവസാനിപ്പിക്കുകയാണ് തൊഴില്‍ പരിശീലന കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ച് ബിസിനസ്, തൊഴില്‍ പരിശീലനങ്ങള്‍ കേന്ദ്രത്തില്‍ നല്‍കും.
ആവശ്യമുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പരിശീലന കേന്ദ്രത്തിന്‍െറ പ്രോജക്ട് റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. നിലവിലുള്ള കോളജിന്‍െറയും പോളിടെക്നിക്കിന്‍െറയും വികസന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ നടപടികളെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 1200 വിദ്യാര്‍ഥികളും 150 ജീവനക്കാരുമാണ് എന്‍ജിനീയറിങ് കോളജില്‍ ഉള്ളത്. ഈ അധ്യയന വര്‍ഷം മുതല്‍ പോളിടെക്നിക്കും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, വരും വര്‍ഷങ്ങളില്‍ ഐ.ടി.ഐ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എ.കെ. മണി, വൈസ് ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍, ഡയറക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍ (മാനേജിങ് ഡയറക്ടര്‍ നദാന്‍ ട്രേഡിങ് എല്‍.എല്‍.സി), കോളജ് ഡയറക്ടര്‍ എച്ച്. അഹിനസ്, സുനില്‍ കുമാര്‍ കെ.കെ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.