മസ്കത്ത് ഫിലിം ഫെസ്റ്റിവല്‍ ‘പത്തേമാരി’ മത്സരവിഭാഗത്തില്‍
text_fieldsമസ്കത്ത്: അടുത്തമാസം 21 മുതല്‍ മസ്കത്തില്‍ ആരംഭിക്കുന്ന ഒമ്പതാമത് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസത്തിന്‍െറ കഥപറയുന്ന ‘പത്തേമാരി’ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനത്തെും. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 15 ചിത്രങ്ങളാണത്തെുന്നത്. ഇവയില്‍ പലതും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്‍ററി ചിത്രങ്ങള്‍ എന്നീ വിഭാഗത്തിലും മത്സരം നടക്കുന്നുണ്ട്. എല്ലാ വിഭാഗത്തിലും മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച നടി എന്നിവക്കാണ് അംഗീകാരങ്ങള്‍ ലഭിക്കുക. സ്വര്‍ണ ഖഞ്ചര്‍, വെള്ളി ഖഞ്ചര്‍ എന്നിവയായിരിക്കും അവാര്‍ഡ്. മൊറോക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തില്‍ എത്തുന്നുണ്ട്.
ഇന്ത്യയുടെ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ അടക്കമുള്ള സിനിമാരംഗത്തെ പ്രമുഖര്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കും. മസ്കത്ത് സിറ്റി സെന്‍റര്‍, ഖുറം സിറ്റി സെന്‍റര്‍, ഒമാന്‍ ഫിലീം സൊസൈറ്റി ക്ളബ് എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
തന്‍െറ മൂന്നാമത്തെ സിനിമയായ ‘പത്തേമാരി’ മസ്കത്ത് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇന്ത്യക്കുപുറത്ത് ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് പത്തേമാരി എത്തുന്നത്. അടുത്തിടെ മറ്റു നിരവധി ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണങ്ങള്‍ ലഭിക്കുന്നുണ്ട്. പത്തേമാരി തിയറ്ററില്‍ വന്‍ വിജയമായിരുന്നു. ചില തിയറ്ററുകളില്‍ സിനിമ 100 ദിവസം പിന്നിട്ടിരുന്നു. സാധാരണ തിയറ്റര്‍ വിജയം നേടുന്ന സിനിമകള്‍ നിരൂപണ മേഖലകളില്‍ വിജയിക്കുകയോ അംഗീകാരങ്ങള്‍ നേടുകയോ ചെയ്യാറില്ല. ‘പത്തേമാരി’ രണ്ടു മേഖലയിലും വിജയം നേടിയതില്‍ ഏറെ സന്തോഷമുണ്ട്. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മസ്കത്തില്‍ എത്തുന്നുണ്ട്.
ഫെസ്റ്റിവലിലെ എല്ലാ സിനിമകളും കാണും. ഫെസ്റ്റിവല്‍ കഴിയുന്നത് വരെ മസ്കത്തിലുണ്ടാവും. സിനിമയില്‍ അഭിനയിച്ച ശ്രീനിവാസനോ സിദ്ദീഖോ തന്നോടൊപ്പമുണ്ടാവുമെന്നും സലീ അഹ്മദ് പറഞ്ഞു. പത്തേമാരിയില്‍ ഒമാന്‍ ദൃശ്യങ്ങള്‍ വരുന്നില്ളെങ്കിലും ഗള്‍ഫ് പ്രവാസ ചരിത്രത്തില്‍ മസ്കത്തിനും സ്ഥാനമുണ്ട്. കേരളത്തില്‍നിന്ന് പത്തേമാരി ഒമാന്‍ കടല്‍വഴിയായിരുന്നു ദുബൈ തീരത്തേക്ക് പോയിരുന്നതെന്നും സലീം അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
