ജോലിക്കിടെ വീണ് പരിക്കേറ്റ മലയാളി യുവാവിന്‍െറ ചികിത്സക്ക് എംബസി ഇടപെട്ടു
text_fieldsമസ്കത്ത്: സൊഹാറില്‍ ജോലിക്കിടെ വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് ചികിത്സ ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. മാന്‍പവര്‍ സപൈ്ള കമ്പനിയിലെ തൊഴിലാളിയും കോട്ടയം തലയോലപറമ്പ് സ്വദേശിയുമായ കൊച്ചുവീട്ടില്‍ ശഫീഖിന് (28) ചികിത്സയൊരുക്കുന്നതിനാണ് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ നിര്‍ദേശപ്രകാരം എംബസി ഇടപെട്ടത്. സൊഹാര്‍ പോര്‍ട്ടിലെ ജോലിയുടെ ഭാഗമായി സ്കഫോള്‍ഡിങ് ഉറപ്പിക്കുന്നതിനിടെയാണ് രണ്ടുനില കെട്ടിടത്തിന്‍െറ ഉയരത്തില്‍നിന്ന് ശഫീഖ് വീഴുന്നത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ശഫീഖിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, അവിടത്തെ ചികിത്സക്ക് ശേഷം ലേബര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. ലേബര്‍ ക്യാമ്പിലെ ഷെഫീഖിന്‍െറ ദയനീയ സ്ഥിതി അറിഞ്ഞ സൊഹാര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, അംബാസഡറിന്‍െറ നിര്‍ദേശപ്രകാരം എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സ്പോണ്‍സറുമായി ബന്ധപ്പെടുകയും ശഫീഖിനെ ചികിത്സക്കായി സൊഹാര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടത്തെ ചികിത്സക്ക് ശേഷം വീണ്ടും ശഫീഖിനെ ലേബര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് നടന്ന അപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ശഫീഖിന് ഇനി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായ ശഫീഖിന് വീല്‍ചെയറും നാട്ടില്‍ പോകാനുള്ള സൗകര്യങ്ങളും നല്‍കാമെന്ന് സ്പോണ്‍സര്‍ എംബസിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ ചികിത്സക്കുവേണ്ടി വരുന്ന ഭീമമായ തുക കണ്ടത്തൊന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ശഫീഖ്. സൊഹാര്‍ കെ.എം.സി.സി ഭാരവാഹികളായ യൂസുഫ് സലീം, അബ്ദുല്‍ ഖാദര്‍ മലപ്പുറം, പി.ടി.പി. ഹാരിസ്, മുഹമ്മദുകുട്ടി ചങ്ങരംകുളം, മുഹമ്മദ് കുഞ്ഞി കണ്ണൂര്‍ എന്നിവര്‍ ലേബര്‍ ക്യാമ്പിലത്തെി ശഫീഖിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.