ഹജ്ജ് കാമ്പയിനുമായി മതകാര്യ മന്ത്രാലയം
text_fieldsമസ്കത്ത്: ഹജ്ജ് കാര്യങ്ങളില്‍ യാത്രക്കാരെ ബോധവത്കരണം നടത്താന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരി അറിയിച്ചു.
ഹജ്ജിന്‍െറ ഇസ്ലാമിക വീക്ഷണങ്ങള്‍ വിശദീകരിക്കാനും ഹജ്ജ് രജിസ്ട്രേഷന്‍ സംബന്ധമായ ബോധവത്കരണത്തിനുമാണ് കാമ്പയില്‍ സംഘടിപ്പിക്കുന്നത്. ഹജ്ജ് യാത്ര, മെഡിക്കല്‍, പുതിയ ഹജ്ജ് നിയമങ്ങള്‍ എന്നിവ കാമ്പയിനിലൂടെ വിശദീകരിക്കും.
ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന നല്‍കുക, ഹജ്ജ് കരാര്‍ കമ്പനിയുടെ നിയമങ്ങളും വ്യവസ്ഥകളും വിശദീകരിക്കുക, ഹജ്ജിന്‍െറ നിരക്കുകള്‍ വ്യക്തമാക്കുക തുടങ്ങിയവയും കാമ്പയിന്‍െറ ലക്ഷ്യമാണ്. ഇലക്ട്രോണിക് സമ്പ്രദായത്തിലൂടെയാവും ഹജ്ജ് രജിസ്ട്രേഷന്‍.
ഓരോ കരാര്‍ കമ്പനിയും നല്‍കുന്ന സേവനങ്ങളും മറ്റും യാത്രക്കാരന് അറിയാനും പുതിയ സംവിധാനം സഹായിക്കും. മന്ത്രാലയത്തിന്‍െറ സൈറ്റ് വഴി ഹജ്ജ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുന്നതിനാല്‍ വ്യാജ രജിസ്ട്രേഷന്‍ ഒഴിവാക്കാനും സാധിക്കും.
സിവില്‍ നമ്പര്‍ വഴിയായിരിക്കും രജിസ്ട്രേഷന്‍ നടത്തുക. നിരവധി പരാതികള്‍ ഹജ്ജ് വിഷയത്തില്‍ ഉയര്‍ന്നുവന്നതോടെയാണ് അധികൃതര്‍ രംഗത്തത്തെിയത്. പരാതിയിലധികവും ഹജ്ജ് കരാര്‍ കമ്പനികള്‍ക്കെതിരെയായിരുന്നു.
സൗദി അറേബ്യ നല്‍കുന്ന ഹജ്ജ് ക്വോട്ടകള്‍ ഹജ്ജ് കരാറുകാര്‍ക്ക് വീതിച്ചുനല്‍കുകയാണ് മന്ത്രാലയം ചെയ്യുന്നത്. ഹാജിമാര്‍ ഇത്തരം കരാറുകാര്‍ വഴിയാണ് ഹജ്ജിന് പോവുന്നത്. ഹജ്ജിന് പോകാനുള്ള വാഹന സൗകര്യമൊരുക്കുക, വിശുദ്ധ ഭൂമിയില്‍ താമസ സൗകര്യം, ഭക്ഷണം, തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഹാജിമാരെ എത്തിക്കല്‍ തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും ഇവര്‍ക്കാണ്.
എന്നാല്‍, പല കരാറുകാരും ഇവ പൂര്‍ണമായി പാലിക്കാറില്ല. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പല കരാര്‍ കമ്പനികളുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. വ്യാജ ഹജ്ജ് വിസ ലഭിച്ച ഒരു ഹജ്ജ് സംഘത്തിന് കഴിഞ്ഞ വര്‍ഷം സൗദി അതിര്‍ത്തിയില്‍നിന്ന് തിരിച്ചുപോരേണ്ടിയും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.