Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുവസലാത്തിന് ഈ വര്‍ഷം...

മുവസലാത്തിന് ഈ വര്‍ഷം പുതിയ റൂട്ടുകള്‍

text_fields
bookmark_border

മസ്കത്ത്: പൊതുബസ് സര്‍വിസ് ആയ മുവസലാത്തിന് ഈ വര്‍ഷം പുതിയ റൂട്ടുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഈവര്‍ഷം ആദ്യപാദത്തില്‍ റൂവി-മത്ര, റൂവി-അല്‍ എമിറാത്ത് റൂട്ടും രണ്ടാം പാദത്തില്‍ ബുര്‍ജ് അല്‍ സഹ്വ (അല്‍ ഖൂദ്)-സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല റൂട്ടും ഏര്‍പ്പെടുത്തും. 
ഓരോ 20 മിനിറ്റ് ഇടവിട്ടും സര്‍വിസ് ഉണ്ടാകുമെന്ന് മന്ത്രാലയത്തിലെ ഗതാഗതകാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. 
റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മുവസലാത്ത് ബസുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക ലെയ്ന്‍ അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. എയര്‍കണ്ടീഷന്‍ ചെയ്ത ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് മറ്റൊരു പദ്ധതി. പ്രതിദിനം 9000 യാത്രക്കാര്‍ മുവസലാത്ത് ബസുകളില്‍ യാത്ര ചെയ്യുന്നെന്നാണ് കണക്ക്. തുടങ്ങി 70 ദിവസത്തിനിടെ ആറു ലക്ഷം യാത്രക്കാരാണ് മുവസലാത്ത് ബസുകളില്‍ സഞ്ചരിച്ചത്.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman transportation
Next Story