കലാഭവന്‍ 10ാം വാര്‍ഷികാഘോഷം 19ന്
text_fieldsമസ്കത്ത്: കൊച്ചിന്‍ കലാഭവന്‍െറ ഒമാനിലെ ഫ്രാഞ്ചൈസിയായ കലാഭവന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സിന്‍െറ 10ാം വാര്‍ഷികാഘോഷം ഈമാസം 19ന് സീബിലെ റമീം ഡ്രീം റിസോര്‍ട്ട് ഹോട്ടലില്‍ നടക്കും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരിക്കും. കൊച്ചിന്‍ കലാഭവന്‍െറ ഡയറക്ടര്‍ ബോര്‍ഡംഗവും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ.എസ്. പ്രസാദിന്‍െറ നേതൃത്വത്തില്‍ കലാവിരുന്നും അരങ്ങേറും. 2006ല്‍ ഗൂബ്രയിലാണ് കലാഭവന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അല്‍ ഹൈലിലും റൂവിയിലും രണ്ട് ശാഖകള്‍ കൂടി തുറന്നു. ഇന്ത്യയില്‍ ക്ളാസിക്കല്‍ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കര്‍ണാട്ടിക് സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.