സലാല അക്ഷരോത്സവം: പുതിയ എഴുത്തുകാര്‍ക്ക് ദിശാബോധം നല്‍കി സാഹിത്യ ശില്‍പശാല
text_fieldsസലാല: എഴുത്തുകാര്‍ സ്വയം ഉണ്ടാകുകയാണെന്ന് പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരള സാഹിത്യ അക്കാദമിയും സലാലയിലെ മലയാളി സമൂഹവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന്‍െറ ഭാഗമായുള്ള സാഹിത്യ ശില്‍പശാലയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ക്ക് എഴുത്തിനോട് ഒരു വാശി അത്യാവശ്യമാണ്. കഠിന പ്രയത്നം, ആത്മാര്‍ഥമായ ആഗ്രഹം എന്നിവയുള്ളവരുടെ മനസ്സില്‍ കഥാപാത്രങ്ങള്‍ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹിത്യം എഴുത്തുകളിലൂടെ ശീലിപ്പിച്ചെടുക്കണമെന്ന് സക്കറിയ ഓര്‍മപ്പെടുത്തി. ചരിത്രബോധത്തിന്‍െറ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തെ മറന്നുകൊണ്ട് സാഹിത്യമില്ല. നമ്മുടെ സര്‍വമേഖലയും നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണ്. സരിത ആരുമാകട്ടെ, തന്നെ വഞ്ചിച്ചവരോട് ഒറ്റക്കുനിന്ന് ‘താന്‍ പോടോ’ എന്ന് പറയാന്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ കാണിച്ച ആര്‍ജവം എടുത്തുപറയേണ്ടതാണ്.
അനാവശ്യ കാര്യങ്ങളെ പൊലിപ്പിച്ച് നിര്‍ത്തുന്നത് ദൈവത്തിനുപോലും നിയന്ത്രിക്കാനാകാത്ത മീഡിയകളാണെന്നും സക്കറിയ പറഞ്ഞു. മനസ്സാണ് നേര് എന്ന സത്യവും ജീവിതം എന്താണെന്നും ഒരു എഴുത്തുകാരന്‍ അറിഞ്ഞിരിക്കണമെന്ന് കവി മധുസൂദനന്‍ നായര്‍ പറഞ്ഞു. എഴുത്തിന്‍െറ ആദ്യപടി വായനയാണെന്ന് സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയംഗം ജോണ്‍ സാമുവല്‍ സൂചിപ്പിച്ചു. രാവിലെ 10.30 മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ ആരംഭിച്ച ക്യാമ്പ് വൈകുന്നേരത്തോടെയാണ് സമാപിച്ചത്. നേരത്തേ, രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ പങ്കെടുത്തു. ‘എന്‍െറ മലയാളം എന്‍െറ ഭാഷ’ എന്ന തലക്കെട്ടില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
കവി മധുസൂദനനന്‍ നായരും സക്കറിയയും വിദ്യാര്‍ഥികളുമായി സംവദിച്ചു. സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് രാവിലെ 10ന് നടക്കുന്ന മുഖാമുഖത്തോടെ മൂന്നു ദിവസത്തെ അക്ഷരോത്സവത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
