ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും സായുധസേന മേധാവിയും ചര്‍ച്ച നടത്തി
text_fieldsമസ്കത്ത്: ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി (പ്രൊഡക്ഷന്‍) ജി. മോഹന്‍കുമാറും സുല്‍ത്താന്‍സ് ആംഡ് ഫോഴ്സസ് (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ബിന്‍ ഹാരിസ് ബിന്‍ നാസര്‍ അല്‍ നബ്ഹാനിയും ചര്‍ച്ച നടത്തി. എസ്.എ.എഫ് മേധാവിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയും എസ്.എ.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള നിലവിലെ സൈനിക സഹകരണം ദൃഢമാക്കുന്നതും സായുധ സേനകള്‍ പരസ്പരം വൈദഗ്ധ്യം കൈമാറുന്നതും സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയും ഒമാനും രൂപവത്കരിച്ച സംയുക്ത സൈനിക സഹകരണ സമിതിയുടെ എട്ടാമത് യോഗത്തിന് ജി. മോഹന്‍കുമാറും ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ റസ്ബിയുമാണ് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.