Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂര്‍ സ്വദേശി...

തൃശൂര്‍ സ്വദേശി അത്യാസന്നനിലയില്‍; ചികിത്സക്ക് പണമില്ല

text_fields
bookmark_border
തൃശൂര്‍ സ്വദേശി അത്യാസന്നനിലയില്‍; ചികിത്സക്ക് പണമില്ല
cancel

നിസ്വ: മസ്തിഷ്കാഘാതം ബാധിച്ച് അബോധാവസ്ഥയിലായ മലയാളി ചികിത്സാ സഹായം തേടുന്നു. നിസ്വക്കടുത്ത് ഹംറയില്‍ സര്‍വിസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന തൃശൂര്‍  മണലൂര്‍ സ്വദേശി പ്രിയനാണ് (50) ഒരാഴ്ചയായി നിസ്വ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 
തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബഹ്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയനെ ഗുരുതരാവസ്ഥയെ തുടര്‍ന്ന് നിസ്വ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ഹംറയിലെ സര്‍വിസ് സ്റ്റേഷനില്‍ ജോലിയുണ്ടെങ്കിലും സാമ്പത്തികമായി മോശം അവസ്ഥയിലാണ്. ഭാരിച്ച ചികിത്സച്ചെലവ് വഹിക്കാനാകാതെ സ്പോണ്‍സറും നിസ്സഹായാവസ്ഥയിലാണ്. 
ജോലിസ്ഥലത്തുണ്ടായ വാഹന മോഷണവുമായി ബന്ധപ്പെട്ട് വാഹന ഉടമ നല്‍കിയ പരാതിയില്‍ ജയിലില്‍ കിടക്കേണ്ടിയും വന്നു. 
അതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിലേക്ക് സ്പോണ്‍സര്‍ ഒരു നല്ല തുക മാസാന്തം അടക്കുന്നതിനാലാണ് അദ്ദേഹത്തിനും പ്രിയനെ സഹായിക്കാനാകാത്തത്. പ്രിയനുവേണ്ടി ചികിത്സച്ചെലവും മറ്റും കണ്ടത്തൊനുള്ള തീവ്രശ്രമത്തിലാണ് നിസ്വയിലെ മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഭാര്യയും രണ്ടു മക്കളുമുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanThrissur News
Next Story