സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ചെലവുചുരുക്കല്‍: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യം
text_fieldsദോഹ: പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യവസായസ്ഥാപനങ്ങളും റിയല്‍എസ്റ്റേറ്റ് രംഗത്ത് ചെലവിടുന്ന തുകയില്‍ കുറവ് വരുത്തുകയോ നിയന്ത്രണങ്ങള്‍ പാലിക്കുകയോ ചെയ്യുന്നതിനാല്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ പുതിയ ഓഫീസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് അവസാനിപ്പിച്ച നിലയിലാണ്. ജീവനക്കാര്‍ക്ക് പാര്‍പ്പിട കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്ന പല സ്വകാര്യസ്ഥാപനങ്ങളും ഇവ ഒഴിവാക്കുകയും പകരം വീട്ടുവാടക അലവന്‍സ് നല്‍കുകയുമാണ് ചെയ്യുന്നത്. കമ്പനികള്‍ ഭവനകേന്ദ്രങ്ങള്‍ കൈയൊഴിഞ്ഞതോടെ വന്‍കിട റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാന്ദ്യം അനുഭവപ്പെടുകയാണ്.
വെസ്റ്റ്ബേയിലെ കെട്ടിട സമുച്ചയങ്ങളില്‍ 60 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളാണ്. എന്നാല്‍, പുതിയ ഓഫീസുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ കെട്ടിടങ്ങളുടെ കൈമാറ്റം നടക്കുന്നില്ല. സര്‍ക്കാറിന്‍െറ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമായി പാര്‍പ്പിട കേന്ദ്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഗവണ്‍മെന്‍റ് ഏജന്‍സികള്‍ വിട്ടുനില്‍ക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല സ്വകാര്യകമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും റിയല്‍എസ്റ്റേറ്റ് രംഗത്ത് നിന്ന് പിന്‍വലിയുന്നതായാണ് ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. ദോഹയില്‍ 2015 മൂന്നാംപാദത്തില്‍ ആകെ 3,000 ചതുരശ്ര അടി സ്ഥലം മാത്രമാണത്രെ വ്യാപാരാവശ്യത്തിനായി വാടകയ്ക്ക് പോയത്.
പാര്‍പ്പിടകേന്ദ്രങ്ങള്‍ മൊത്തമായി വാടകക്കെടുത്ത് ജീവനക്കാര്‍ക്ക് നല്‍കിവരുന്ന രീതിയിലും കുറവുകാണുന്നു. ഇതോടെ റിയല്‍എസ്റ്റേറ്റ് രംഗത്തെ പല വന്‍കിട കമ്പനികളുടെയും ഭവനകേന്ദ്രങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാര്‍, കമ്പനികള്‍ നല്‍കിവരുന്ന വീട്ടുവാടക അലവന്‍സുകള്‍കൊണ്ട് തങ്ങള്‍ക്ക് അനുയോജ്യമായ താരതമ്യേന ഇടത്തരം
കേന്ദ്രങ്ങളിലേക്ക് കുടിയേറുകയാണ്. സ്വകാര്യ കമ്പനികളെ ആശ്രയിച്ചിരുന്ന പല കെട്ടിട നിര്‍മതാക്കളും വില്ലകള്‍ മൊത്തമായി ദീര്‍ഘകാലത്തേക്ക് വാടകക്ക് നില്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് ഒഴിവായതിനാല്‍ ഈ രംഗത്തുണ്ടായിരുന്ന കുതിപ്പിന് ശമനമായിരിക്കുകയാണ്.
എണ്ണമേഖലയിലുള്ള കമ്പനികളെ മുന്നില്‍കണ്ട് പണിത പല ഭവനപദ്ധതികളും പൂര്‍ത്തിയായിട്ടും തൊഴിലാളികളെ പിരിച്ചിവിടുന്ന പ്രവണത കൂടിയുള്ളതിനാല്‍, ആളുകളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുകയാണ്. 2009ന് ശേഷം ആദ്യമായി രാജ്യത്ത് വാടക കുറയുന്നത പ്രവണത കണ്ടുവരുന്നതായി ഈ രംഗത്തെ പ്രമുഖരായ ഡി.ടി.ഇസഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.