ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഒമാനില്‍ രാജവംശം നിലനിന്നിരുന്നെന്ന് കണ്ടത്തെല്‍
text_fieldsമസ്കത്ത്: ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഒമാനില്‍ നിലനിന്നിരുന്ന രാജവംശത്തിന്‍െറ ശേഷിപ്പുകള്‍ ഷാര്‍ജയില്‍ നടത്തിയ പര്യവേക്ഷണത്തില്‍ ലഭിച്ചു. ഒമാനെ സംബന്ധിച്ച ഏറ്റവും പുരാതന ചരിത്രവസ്തുതയാണ് ഷാര്‍ജയിലെ മലീഹയില്‍ കണ്ടത്തെിയത്. ബി.സി 216-215 കാലഘട്ടത്തിലുള്ള ശവകുടീരമാണ് ബ്രസല്‍സിലെ റോയല്‍ മ്യൂസിയംസ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഹിസ്റ്ററിയിലെ ക്യൂറേറ്റര്‍ ഡോ. ബ്രൂണോ ഒവര്‍ലെറ്റിന്‍െറ നേതൃത്വത്തിലുള്ള സംഘം കണ്ടത്തെിയത്. ഇതിനൊപ്പമുള്ള സ്മാരകശിലയില്‍ അരാമിക്, തെക്കന്‍ അറബിഭാഷകളില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഒമാന്‍ രാജവംശത്തിലെ രാജാവായിരുന്ന അമദ് ബിന്‍ ജര്‍ ബിന്‍ അലി കഹീന്‍െറ പേരാണ്. ഭൂമിക്കടിയില്‍ നിര്‍മിച്ച 5.2x5.2 ചതുരശ്ര മീറ്ററുള്ള ശവക്കല്ലറയില്‍നിന്നാണ് ഈ ഫലകം ലഭിച്ചത്.
ഒമാന്‍ രാജവംശത്തിന്‍െറ കീഴിലായിരുന്നു മലീഹ അടങ്ങുന്ന പ്രദേശമെന്നതിന് നാണയങ്ങളടക്കമുള്ള മറ്റ് തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഡോ. ബ്രൂണോ പറഞ്ഞു.
ഷാര്‍ജ ഡിപ്പാര്‍ട്മെന്‍റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍െറ സഹകരണത്തോടെയാണ് ഇവിടെ പര്യവേക്ഷണം നടക്കുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത മലീഹ പുരാവസ്തു-ഇക്കോ ടൂറിസം കേന്ദ്രം ലോക പൈതൃകകേന്ദ്രമായി യുനെസ്കോ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.