മസ്കത്ത് പുസ്തകോത്സവം 24നാരംഭിക്കും
text_fieldsമസ്കത്ത്: ഒമാനിലെ വായനക്കാരുടെ ഉത്സവമായ മസ്കത്ത് പുസ്തകോത്സവം ഈ മാസം 24ന് ആരംഭിക്കും.10 ദിവസം നീളുന്ന ഉത്സവത്തില്‍ ലോകത്തിന്‍െറ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പ്രസാധനാലയങ്ങള്‍ പങ്കെടുക്കും.
സാഹിത്യ പുസ്തകങ്ങളടക്കം എല്ലാ വിഭാഗത്തിലുംപെട്ട പുസ്തകങ്ങള്‍ കമ്പനിവിലക്ക് വില്‍ക്കപ്പെടുന്ന പുസ്തകോത്സവം ആയിരങ്ങളെ ആകര്‍ഷിക്കാറുണ്ട്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും ഇവിടെ ലഭ്യമായിരിക്കും. സന്ദര്‍ശകര്‍ക്ക് അതിവിപുലമായ സൗകര്യമാണ് സംഘാടകര്‍ ഒരുക്കുന്നത്. മസ്കത്ത് ഇന്‍റര്‍ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുക. പുസ്തകോത്സവത്തിന് മാത്രമായി പ്രത്യേക പവലിയന്‍ ഒരുക്കുന്നുണ്ട്. മലയാള പുസ്തകങ്ങളുടെ വന്‍ ശേഖരവുമായി അല്‍ ബാജ് ബുക്സ് ഈ വര്‍ഷവും രംഗത്തുണ്ട്.
ഈ വര്‍ഷവും രണ്ട് സ്റ്റാളുകള്‍ ഒരുക്കുമെന്ന് ജനറല്‍ മാനേജര്‍ ഷൗക്കത്തലി പറഞ്ഞു. മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ പവലിയനില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ പങ്കെടുക്കുന്ന ഏക മലയാളി പുസ്തക വിതരണക്കാരനാണ് അല്‍ ബാജ്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. പുസ്തകോത്സവത്തിന്‍െറ ഭാഗമായി വന്‍ പുസ്തക ശേഖരം തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രന്‍െറ ‘മനുഷ്യനൊരു ആമുഖം’, കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’, എം. മുകുന്ദന്‍െറ ‘പ്രവാസം’, ബിന്യാമിന്‍െറ ‘ആടുജീവിതം’, ടി.ഡി. രാമകൃഷ്ണന്‍െറ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പുസ്തകങ്ങള്‍ മസ്കത്തിലെ വായനക്കാര്‍ക്കത്തെിക്കുമെന്ന് ഷൗക്കത്തലി പറഞ്ഞു. കൂടാതെ, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, തകഴി തുടങ്ങിയവരുടെ പുസ്തകങ്ങളും എത്തിക്കുന്നുണ്ട്. മലയാളത്തില്‍ വായനക്കാര്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ മലയാളികളായ കൂടുതല്‍ പേര്‍ പുസ്തകോത്സവത്തിനത്തെുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്ത് പൊതുവെ വായനക്കാര്‍ വര്‍ധിക്കുന്നുണ്ട്. അതിന്‍െറ ഭാഗമായി മലയാള പുസ്തകങ്ങളും വായിക്കപ്പെടുന്നുണ്ട്. എല്ലാ തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
