പുകയില ഉല്‍പന്നങ്ങള്‍ക്കും ഫാസ്റ്റ്ഫുഡിനും നികുതി വരുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് തൊണ്ടയിലും ശ്വാസകോശത്തിലും അര്‍ബുദം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഇതിനുപുറമെ ഫാസ്റ്റ് ഫുഡിനും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും നികുതി ഏര്‍പ്പെടുത്തും. പുകയിലക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും 100 ശതമാനം ഏകീകൃത നികുതി ഏര്‍പ്പെടുത്താന്‍ ജി.സി.സി സര്‍ക്കാറുകള്‍ തീരുമാനിച്ചതായി കഴിഞ്ഞ നവംബറില്‍ കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം നികുതികള്‍ ഇതുവരെ ചുമത്തിത്തുടങ്ങിയിട്ടില്ളെന്നും ഒമാനില്‍ പുകയിലക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ഉടന്‍ നികുതി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ദേശീയ പുകയില നിയന്ത്രണ സമിതിയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡോ. ജവാദ് അല്‍ ലവാതി പറഞ്ഞു. രാജ്യത്ത് കണ്ടത്തെിയ ശ്വാസകോശ അര്‍ബുദരോഗികളില്‍ 97 ശതമാനവും പുകവലിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശ്വാസകോശ അര്‍ബുദമായിരിക്കും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉണ്ടാവുകയെന്ന് റോയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡയറക്ടര്‍ ഡോ. ബാസിം അല്‍ ബഹ്റാനി പറഞ്ഞു.
ഹൃദ്രോഗങ്ങളും അപകടങ്ങളും കഴിഞ്ഞാല്‍ രാജ്യത്ത് മൂന്നാമത്തെ മരണകാരണം അര്‍ബുദമാണ്. അതേസമയം, ചീസില്‍ പ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണജനകമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ (സ്പെസിഫിക്കേഷന്‍ ആന്‍ഡ് മെഷര്‍മെന്‍റ്സ്) സമി ബിന്‍ സാലിം അല്‍ സാഹിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.