ബാന്‍ കി മൂണ്‍ മടങ്ങി
text_fieldsമസ്കത്ത്: രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലത്തെിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഒമാനില്‍നിന്ന് മടങ്ങി. നാഷനല്‍ ഡിഫന്‍സ് കോളജിന്‍െറ ക്ഷണമനുസരിച്ചാണ് അദ്ദേഹം ഒമാനിലത്തെിയത്. നാഷനല്‍ ഡിഫന്‍സ് കോളജില്‍ അദ്ദേഹം പ്രഭാഷണം നടത്തി. സിറിയന്‍ മാനുഷിക പ്രശ്നത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ നാഷനല്‍ ഡിഫന്‍സ് കോളജ് മേധാവി സാലിം ബിന്‍ മുഅല്ലം ഖത്താന്‍ വിമാനത്താവളത്തില്‍ അനുഗമിച്ചു. സെക്രട്ടറി ജനറലിനെയും പ്രതിനിധി സംഘത്തെയും ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ് തന്‍െറ ഓഫിസില്‍ സ്വീകരിച്ചു.
കൂടിക്കാഴ്ചയില്‍ മേഖല, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങളില്‍ ഒമാന്‍ നല്‍കുന്ന സംഭാവനകളെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. ഒമാനും ഐക്യരാഷ്ട്ര സഭയും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണങ്ങള്‍ ഇരുവരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.