തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി
text_fieldsമസ്കത്ത്: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം പ്രത്യേക സമിതി രൂപവത്കരിച്ചു.
വിമാനത്താവളം, തുറമുഖം, എണ്ണ കമ്പനികള്‍, പൊതുസേവന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പരാതികള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിക്കാം.
പരാതി കിട്ടി അഞ്ചു ദിവസത്തിനുള്ള സമിതി കമ്പനിയുമായി വിഷയം ചര്‍ച്ച ചെയ്യും.
മാനവവിഭവശേഷി മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായിരിക്കും സമിതിയുടെ തലവന്‍.
ഒമാന്‍ ട്രേഡ് യൂനിയന്‍ അടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ തലവന്മാര്‍ സമിതിയില്‍ അംഗമായിരിക്കും.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ അത് വന്‍ പ്രശ്നമായി മാറുന്നതിന് മുമ്പ് പരിഹരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇത്തരം ഒരു കമ്മിറ്റി നേരത്തേ രൂപവത്കരിച്ചിരുന്നെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ നേരത്തേ തന്നെ പരിഹരിക്കാന്‍ കഴിയുമായിരുന്നെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ചെലവുചുരുക്കലിന്‍െറ ഭാഗമായി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കമ്മിറ്റി രൂപവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.