രാജ്യത്ത് 1314 അര്‍ബുദരോഗികള്‍: ആരോഗ്യകരമായ ജീവിതരീതി അനിവാര്യമെന്ന് വിദഗ്ധര്‍
text_fieldsമസ്കത്ത്: ഒമാനില്‍ 1314 കാന്‍സര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ ട്യൂമര്‍ രജിസ്ട്രിയുടെ പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 1212 പേര്‍ സ്വദേശികളും 102 പേര്‍ പ്രവാസികളുമാണ്. 14 വയസ്സിനും അതിന് താഴെയുമുള്ള 87 കുട്ടികള്‍ക്ക് അര്‍ബുദം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം കാന്‍സര്‍ബാധിതരുടെ 7.3 ശതമാനമാണിത്. കാന്‍സര്‍ബാധിതരിലെ സ്ത്രീ-പുരുഷ അനുപാതം 1.02:1 ആണ്. കാന്‍സര്‍ കണ്ടത്തെുന്ന ശരാശരി പ്രായം 53 ആണ്. ഇതില്‍ പുരുഷന്മാരില്‍ കൂടിയ പ്രായം 60ഉം സ്ത്രീകളില്‍ 49.5ഉം ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിസ്വയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രഥമ ഗള്‍ഫ് അര്‍ബുദവാരത്തിന് മുന്നോടിയായിട്ടാണ് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രോഗം ബാധിച്ചശേഷം ചികിത്സിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് ജനങ്ങള്‍ മാറണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 40/40 എന്നതാണ് 2016ലെ കാന്‍സര്‍ ബോധവത്കരണ പരിപാടികളുടെ ലോഗോ. വ്യായാമം, ശരിയായ ഭക്ഷണക്രമം എന്നിവയടങ്ങുന്ന ആരോഗ്യകരമായ ജീവിതശൈലിയിലൂടെ 40 ശതമാനം കാന്‍സര്‍സാധ്യതയും മറികടക്കാമെന്നും നേരത്തേ രോഗം കണ്ടുപിടിക്കുന്നതിലൂടെ 40 തരം കാന്‍സറുകള്‍ ചികിത്സിച്ച് ഭേദമാക്കാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കാന്‍സര്‍ബാധിതരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് മേഖലയില്‍ ബോധവത്കരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഗള്‍ഫ് അര്‍ബുദവാരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്‍കുടലില്‍ അര്‍ബുദം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം രാജ്യത്ത് കൂടിവരുകയാണെന്ന് നാഷനല്‍ ഓങ്കോളജി സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബാസ്സിം അല്‍ ബഹ്റാനി പറഞ്ഞു. വനിതകളില്‍ സ്തനാര്‍ബുദമാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും സമീപകാലത്ത് ബോധവത്കരണം ശക്തമാക്കിയതിനാല്‍ നേരത്തേ രോഗം കണ്ടത്തൊന്‍ കഴിയുന്നുണ്ടെന്നും രോഗബാധിതരുടെ എണ്ണം 50 ശതമാനത്തില്‍നിന്ന് 30 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ലെ കണക്കനുസരിച്ച് നാഷനല്‍ ഓങ്കോളജി സെന്‍ററില്‍ പരിശോധനക്കായി വരുന്നവരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
19,103 പേരാണ് കഴിഞ്ഞവര്‍ഷം എത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020ഓടെ രാജ്യത്തെ അര്‍ബുദരോഗികളുടെ എണ്ണം 2450 ആകുമെന്നും 2030ഓടെ ഇത് 3790 ആകുമെന്നും പ്രാഥമികാരോഗ്യ പരിരക്ഷാ ഡയറക്ടറേറ്റിലെ ഡോ. അഹമ്മദ് അല്‍ ബുസൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
