നിസ് വ ഇന്ത്യന്‍ കമ്യൂണിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്
text_fieldsനിസ് വ : നിസ്വ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം ‘പൊന്‍പുലരി 2017’ ഇന്ന് നടക്കും. രാത്രി എട്ടുമണി മുതല്‍ നിസ്വ ഫര്‍ക് ദാര്‍ എല്‍.എസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പ്രവാസി മലയാളികള്‍ക്ക് സംഗീത, ഹാസ്യ വിരുന്നൊരുക്കുന്ന പരിപാടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത ഗായകരായ രമേശ് ബാബു, സൗമ്യ സനാതനന്‍ എന്നിവരുടെ ഗാനമേള, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് ടീമിനൊപ്പം മീഡിയവണ്‍ കുന്നംകുളത്തങ്ങാടി ഫെയിം മഞ്ജു, സിനിമാ സീരിയല്‍ താരം മോളി എന്നിവര്‍ അവതരിപ്പിക്കുന്ന ചിരിക്കൂട്ട് ഹാസ്യ പരിപാടി എന്നിവ അരങ്ങേറും.
മേളപ്പെരുക്കത്തിന്‍െറ പെരുമഴയുമായി ശിങ്കാരിമേളം, തിരുവാതിര, ഗ്രൂപ് ഡാന്‍സ് എന്നിവയും നടക്കും. മസ്കത്ത്, നിസ്വ മേഖലകളിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിക്കും. പരിപാടിക്ക് എത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയില്‍ സംബന്ധിക്കാനുള്ളവര്‍ ഏഴുമണിക്ക് എത്തണമെന്ന് സംഘാടക സമിതി കോഓഡിനേറ്റര്‍മാരായ സതീഷ് നൂറനാട്, വിനു ഡയമ, രൂപേഷ് ഓമന, സോമസുന്ദര്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
