സാമ്പത്തിക ഞെരുക്കത്തില്‍ ജി.സി.സി മൊബൈല്‍ വിപണി
text_fieldsമസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കത്തിന്‍െറ ചൂടറിഞ്ഞ് ജി.സി.സി രാഷ്ട്രങ്ങളിലെ മൊബൈല്‍ ഫോണ്‍ വിപണി. ഈ രാഷ്ട്രങ്ങളിലേക്ക് വില്‍പനക്ക് എത്തിച്ച മൊബൈല്‍ഫോണുകളുടെ എണ്ണം വര്‍ഷത്തിന്‍െറ മൂന്നാം പാദത്തിലും ഇടിഞ്ഞതായി മാര്‍ക്കറ്റ് നിരീക്ഷകരായ ഇന്‍റര്‍നാഷനല്‍ ഡാറ്റാ കോര്‍പറേഷന്‍െറ (ഐ.ഡി.സി) റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യന്‍ വിപണിയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്, 18.3 ശതമാനം.
യു.എ.ഇയില്‍ പത്തു ശതമാനവും ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ 4.1 ശതമാനത്തിന്‍െറയും കുറവുണ്ടായി. എണ്ണവിലയിടിവും ചെലവഴിക്കലില്‍ സര്‍ക്കാര്‍ വരുത്തിയ നിര്‍ബന്ധിത കുറക്കലുമാണ് ഈ ഇടിവിന് പ്രധാന കാരണമെന്ന് ഐ.ഡി.സി മിഡിലീസ്റ്റ് മൊബൈല്‍ ഫോണ്‍ വിഭാഗം റിസര്‍ച് മാനേജര്‍ നബീല പോപ്പാല്‍ പറയുന്നു.
സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികതയിലെ പുതുമയുടെ അഭാവവും വിലയില്‍ കാര്യമായ കുറവില്ലാത്തതും ഉപഭോക്താക്കളുടെ താല്‍പര്യത്തെ ബാധിച്ചിട്ടുണ്ട്. പുതുമയാര്‍ന്ന മോഡലുകളാണ് നേരത്തേ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇരട്ടയക്ക വളര്‍ച്ചക്ക് കാരണമായിരുന്നത്. പുതിയ സാങ്കേതികത കടന്നുവരുന്നതുവരെ വിപണിക്ക് കാര്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നില്ളെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ മിഡലീസ്റ്റ് രാഷ്ട്രങ്ങളിലേക്ക് 23.8 ദശലക്ഷം മൊബൈല്‍ ഫോണുകളാണ് വില്‍പനക്ക് എത്തിച്ചത്. രണ്ടാംപാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 19.4 ശതമാനവും കുറവാണിത്. ഗാലക്സി നോട്ട് 7ന്‍െറ പിന്‍വലിക്കല്‍ അടക്കം തിരിച്ചടികള്‍ ഉണ്ടായിട്ടും സാംസങ്ങിന് തന്നെയാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിപണി വിഹിതം. 35 ശതമാനം വിപണി വിഹിതമുള്ള സാംസങ്ങിന് പിന്നില്‍ 14.4 ശതമാനവുമായി ഹ്യുവായിയും 11 ശതമാനവുമായി ആപ്പിളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന മേഖല എന്ന സ്ഥാനം മിഡിലീസ്റ്റിന് നഷ്ടമായി ക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിലെ കുറവും കുറഞ്ഞ ലാഭവിഹിതവും കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നതടക്കം ചെലവുചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
