സ്നേഹത്തിന്‍െറ സന്ദേശമായി ക്രിസ്മസ് ആഘോഷം
text_fieldsമസ്കത്ത്: തിരുപിറവിയുടെ ഓര്‍മകള്‍ സ്മരിച്ച് ഒമാനിലെ ക്രൈസ്തവര്‍ വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി വീടുകളും താമസയിടങ്ങളും അലങ്കരിച്ചിരുന്നു. വീടുകളില്‍ ഉണ്ണിയേശുവിന്‍െറ തിരുപിറവിയെ അനുസ്മരിച്ച് പുല്‍കുടില്‍ ഒരുക്കിയും ക്രിസ്മസ് മരങ്ങളുണ്ടാക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് ക്രൈസ്തവ സമൂഹം ക്രിസ്മസിനെ വരവേറ്റത്. ഈ മാസം ആദ്യം മുതല്‍തന്നെ തിരുപിറവിയുടെ സന്ദേശവുമായി കരോള്‍ സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്മസിന്‍െറ ഭാഗമായി ദേവാലയങ്ങളില്‍ ആരാധനകളും വിവിധ പരിപാടികളും അരങ്ങേറി. ശനിയാഴ്ച സന്ധ്യക്ക് മുതല്‍ ദേവാലയങ്ങളില്‍ ആരാധനാകര്‍മങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മ, സി.എസ്.ഐ, കാത്തലിക് തുടങ്ങി പത്തോളം വിഭാഗങ്ങളാണ് ഒമാനിലുള്ളത്. ഇവയുടെ ഭാഷാ വിഭാഗങ്ങള്‍ വേറെയുമുണ്ട്. ഈ വിഭാഗങ്ങള്‍ ഒരേ ചര്‍ച്ചില്‍ വെറെ വേറെ സമയങ്ങളിലാണ് കുര്‍ബാന നടത്തുന്നത്. ഇന്ത്യക്കാരല്ലാത്തവരുടെ കുര്‍ബാനയും ദാര്‍സൈത്തില്‍ നടക്കുന്നുണ്ട്. കൂടാതെ തീജ്വാജ ശുശ്രുഷ, പ്രതിക്ഷണ ശുശ്രുഷ, സ്നേഹ വിരുന്ന് എന്നിവയുമുണ്ടായിരുന്നു. 25ന് രാവിലെയും രാത്രിയുമായി കുര്‍ബാനകള്‍ നടന്നു. ക്രിസ്മസ് ദിനത്തില്‍ എല്ലാവരും പ്രാര്‍ഥനക്കത്തെുന്നതിനാല്‍ ചര്‍ച്ചുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ബേക്കറികളില്‍ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് വിവിധ വലുപ്പത്തിലും രുചിയിലും രൂപത്തിലുമുള്ള കേക്കുകള്‍ മസ്കത്ത് ബേക്കറി അടക്കമുള്ളവയില്‍ വില്‍പനക്കത്തെി. കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു.. ഈ വര്‍ഷം ക്രിസ്മസ് പ്രവൃത്തി ദിനത്തിലായതിനാല്‍ പൊതുവെ പൊലിമ കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
