മീലാദ് സമ്മേളനം
text_fieldsബുആലി: ജാലാന്‍ ബനീ ബുആലി സുന്നീ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നബിദിന സമ്മേളനം സംഘടിപ്പിച്ചു. അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മൗലിദ് പാരായണം, സാഹിത്യ മത്സരം, സൗഹൃദ സംഗമം തുടങ്ങിയ പരിപാടികള്‍ നടന്നു. അലിവി കുട്ടി ഹുദവി (ദുബൈ) മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. തുടര്‍ന്ന് ജാഫര്‍ ഇരിക്കൂര്‍ മദ്ഹ് ഗാനങ്ങള്‍ ആലപിച്ചു. ചെയര്‍മാന്‍ ബഷീര്‍ മൂരിയാട് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സൗഹൃദസംഗമം മജീദ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ഫിറോസ് മട്ടന്നൂര്‍ (കെ.എം.സി.സി), ബഷീര്‍ (ആര്‍.എസ്.സി), സിറാജ് ദവാരി (പ്രവാസി ജാലാന്‍), മുജീബുറഹ്മാന്‍ (കെ.ഐ.എ), പ്രശാന്ത് പുതിയാണ്ടി (ഒ.ഐ.സി.സി), ഷിബു (കൈരളി), ആഷിര്‍, റഹ്മാന്‍ ചുള്ളിയോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മത്സര വിജയികള്‍ക്ക് നാസര്‍ മലപ്പുറം, റയീസ് കോളേരി, എ.ടി സത്താര്‍, ഉവൈസ് ലത്തീഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ പി.കെ. ഉമ്മര്‍ വയനാട് സ്വാഗതവും മുനീര്‍ കോളേരി നന്ദിയും പറഞ്ഞു.