‘കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ ഇന്ന് പരസ്പരം കാലുവാരുന്നു’
text_fieldsമസ്കത്ത്: കെ. കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ ഇന്ന് പരസ്പരം കാലുവാരുകയാണെന്ന് മസ്കത്ത് പ്രിയദര്‍ശിനി കള്‍ചര്‍ സെന്‍റര്‍ ആഭിമുഖ്യത്തില്‍ ഉഡുപ്പി ഹോട്ടലില്‍ നടന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ലീഡറെ തേടുന്ന കോണ്‍ഗ്രസിനെയാണ് ഇന്ന് കാണുന്നതെന്നും ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷത്തിന്‍െറ അഭാവം തിരിച്ചറിയേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാണിച്ചു. ഉമ്മര്‍ എരമംഗലം അധ്യക്ഷത വഹിച്ചു. ഷൈന്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
അജിത് പയ്യന്നൂര്‍, വിജയന്‍ മഠത്തില്‍, വേണു നാഗലശ്ശേരി, നവാസ് പാലക്കാട്, മനോജ് തിരൂര്‍, നിസാര്‍ കോഴിക്കോട്, ഷാനവാസ് കറുക പുത്തൂര്‍, പദ്മകുമാര്‍ ആലപ്പുഴ, മാന്നാര്‍ ശരീഫ്, സിറാജുദ്ദീന്‍ തലശ്ശേരി, മൊയ്ദു വേങ്ങലത്തേ്, മഹിള കോണ്‍ഗ്രസ് പ്രതിനിധികളായ ബീന രാധാകൃഷ്ണന്‍, മുംതാസ് സിറാജ്, സാലിഹ ശരീഫ്, ഷിനോന സിറാജുദ്ദീന്‍, തുഷാര എന്നിവരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി റജി ഇടിക്കുള സ്വാഗതവും വിദ്യന്‍ സുദേവ പണിക്കര്‍ നന്ദിയും
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
