12 വയസ്സുകാരന്‍ ഓടിച്ച വാഹനമിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
text_fieldsമസ്കത്ത്: ഇബ്രിയിലെ അറാഖി ഏരിയയില്‍ പത്ത് വയസ്സുകാരനായ സ്കൂള്‍ വിദ്യാര്‍ഥി വാഹനമിടിച്ചു മരിച്ചു. 12 വയസ്സുകാരന്‍ ഓടിച്ച വാഹനമിടിച്ചാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച ഉച്ചക്ക് ശേഷം സ്കൂള്‍ വിട്ട് വരുകയായിരുന്ന സാലിം അല്‍ അബ്രി എന്ന പത്തുവയസ്സുകാരന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. അതിവേഗത്തില്‍ വരുകയായിരുന്ന വാഹനം സാലിമിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി സംഭവ സ്ഥലത്തുതന്നെ മരിച്ചു. കുറ്റക്കാരനായ 12കാരന്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് കുട്ടിയെ ചോദ്യം ചെയ്തുവരുന്നു. 18 വയസ്സാണ് ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം.
കഴിഞ്ഞ വര്‍ഷം ഒമാനില്‍ 6,276 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ നാല് കുട്ടികളടക്കം 675 പേര്‍ മരിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം വാഹനാപകടത്തില്‍ കുറവുണ്ട്. ഈ വര്‍ഷം 543 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.3 ശതമാനം കുറവാണ് അപകട മരണം. ദിവസവും ശരാശരി രണ്ടുപേര്‍ ഒമാനില്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 2,146 പേര്‍ക്കാണ് അപകടങ്ങളില്‍ പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ഇത് 2,879 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഗതാഗത നിയമ ലംഘനത്തിന് നാല് ദശലക്ഷം റിയാലിന്‍െറ പിഴ ചുമത്തിയതായും വിവിധ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ ഗതാഗത നിയമം നടപ്പാക്കിയതും നിയമം കര്‍ക്കശമാക്കിയതുമാണ് ഒമാനില്‍ ഈ വര്‍ഷം റോഡപകടം കുറയാന്‍ കാരണം. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ഇരട്ടിപ്പിച്ചിരുന്നു. അമിതവേഗതയടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്തശിക്ഷയാണ് പുതിയ ഗതാഗത നിയമത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.