Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവർദ ചുഴലിക്കാറ്റ്...

വർദ ചുഴലിക്കാറ്റ് : മസ്​കത്ത്–ചെന്നൈ വിമാനങ്ങൾ റദ്ദാക്കി

text_fields
bookmark_border
വർദ ചുഴലിക്കാറ്റ് : മസ്​കത്ത്–ചെന്നൈ വിമാനങ്ങൾ റദ്ദാക്കി
cancel
മസ്​കത്ത്: തമിഴ്നാട്ടിൽ വർദ ചുഴലിക്കാറ്റ് അടിച്ചുവീശിയത് കാരണം മസ്​കത്തിൽനിന്നുള്ള ചെന്നൈ വിമാനങ്ങൾ പലതും റദ്ദാക്കി. എയർ ഇന്ത്യ എക്സ്​പ്രസ്​ തുടർനടപടികൾക്കായി ഡൽഹിയിൽനിന്നുള്ള അറിയിപ്പിന് കാത്തിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് ചെന്നൈയിൽ വർധ ചുഴലിക്കാറ്റ് അടിച്ചുവീശിയത്. 
മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് അടിച്ചുവീശിയത്. ശക്തമായ കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. മസ്​കത്ത്–ചെന്നൈ ഡബ്ല്യു.വൈ–253 വിമാന സർവിസ്​ റദ്ദാക്കിയതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്​ഥയാണ് വിമാനം റദ്ദാക്കാൻ കാരണമെന്നും അധികൃതർ പറഞ്ഞു. പ്രതികൂല കാലാവസ്​ഥ കാരണം ചെന്നൈ വിമാനത്താവളം വൈകീട്ട് 5.30 വരെ അടച്ചിടുകയും ചെയ്തിരുന്നു. ശക്തമായ ചുഴലിക്കാറ്റ് എയർ ഇന്ത്യ എക്സ്​പ്രസിനെയും ബാധിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രി 11നുള്ള ചെന്നൈ വിമാനം സർവിസ്​ നടത്തണമോ എന്ന കാര്യത്തിൽ ഡൽഹിയിൽനിന്നുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് മസ്​കത്തിലെ എയർ ഇന്ത്യ എക്സ്​പ്രസ്​ അധികൃതർ പറഞ്ഞു. എയർ ഇന്ത്യ എക്സ്​പ്രസ്​ ചെന്നൈയിലേക്ക് ദിനേന സർവിസ്​ നടത്തുന്നുണ്ട്. ജെറ്റ് എയർവേസ്​ ചെന്നൈയിലേക്ക് നേരിട്ട് സർവിസ്​ നടത്തുന്നില്ല. ചെന്നെയിൽനിന്നുള്ള പ്രാദേശിക വിമാന സർവിസുകൾ ജെറ്റ് എയർവേസ്​ റദ്ദാക്കിയിട്ടുണ്ട്. മസ്​കത്തിൽനിന്ന് മറ്റ് ഭാഗങ്ങളിലേക്കുള്ള വിമാന സർവിസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ജറ്റ് എയർവേസ്​ അധികൃതർ പറഞ്ഞു. ചെന്നെയിൽ ഇനിയും കാലാവസ്​ഥാ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പല സർവിസുകളും മുടങ്ങും. തിങ്കളാഴ്ച രാവിലെ 7.50നാണ് ചെന്നൈയിലേക്ക് അവസാന വിമാനം ഇറങ്ങിയത്. 
8.20ന് ഇത് പറന്നുയരുകയും ചെയ്തു. പ്രതികൂല കാലാവസ്​ഥ നിമിത്തം 27 വിമാനങ്ങൾ തിരിച്ചുവിടുകയും നിരവധി സർവിസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. കൊളംബോയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story