Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ മാഗസിൻ ചിത്രരചന...

വൈ മാഗസിൻ ചിത്രരചന മത്സരം: ഫാത്തിമ തമന്നക്ക് ഒന്നാം സ്​ഥാനം

text_fields
bookmark_border
വൈ മാഗസിൻ ചിത്രരചന മത്സരം: ഫാത്തിമ തമന്നക്ക് ഒന്നാം സ്​ഥാനം
cancel
camera_alt?? ?????? ???????????? ???????? ??????? ???????????? ???????? ?????????? ?????? ??????? ????? ??????? ????????? ??????? ????????
മസ്​കത്ത്: വൈ മാഗസിൻ സംഘടിപ്പിച്ച സുൽത്താൻ ഖാബൂസ്​ പോർട്രൈറ്റ് ചിത്രരചന മത്സരത്തിൽ ഫാത്തിമ തമന്നക്ക് ഒന്നാം സ്​ഥാനം. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്​ഥാനം ലഭിച്ച തമന്നക്ക് 500 ഒമാൻ റിയാൽ സമ്മാനമായി ലഭിച്ചു. 
മസ്​കത്തിൽ അഡ്വർടൈസിങ് കമ്പനിയിലെ ജീവനക്കാരനും കോഴിക്കോട് തൊണ്ടയാട് സ്വദേശിയുമായ ജസ്​ഫാെൻറയും നിതയുടെയും മകളാണ് ഫാത്തിമ തമന്ന. മസ്​കത്ത് ഇന്ത്യൻ സ്​കൂൾ മൂന്നാം തരം വിദ്യാർഥിനിയാണ്. 
കഴിഞ്ഞ വർഷം വൈ മാഗസിൻ നടത്തിയ പെയിൻറിങ് മത്സരത്തിൽ രണ്ടാം സ്​ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങളിൽ ഒന്നാം സ്​ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്​ഥാനം എന്നിവയും ഫാത്തിമ തമന്ന നേടിയിട്ടുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story