Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅധ്യാപന രംഗത്ത്...

അധ്യാപന രംഗത്ത് വിദേശികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

text_fields
bookmark_border
അധ്യാപന രംഗത്ത് വിദേശികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
cancel
മസ്കത്ത്: സ്വദേശി അധ്യാപകരുടെ ദൗര്‍ലഭ്യം കാരണം അധ്യാപനരംഗത്ത് വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു. 2010-11 വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ 6.15 ശതമാനമാണ് സ്വദേശി അധ്യാപകരുടെ എണ്ണത്തിലുണ്ടായ കുറവ്. വിദ്യാഭ്യാസ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 2010-11 അധ്യയന വര്‍ഷത്തില്‍ 89.2 ശതമാനമായിരുന്നു സ്വദേശിവത്കരണ നിരക്ക്. എന്നാല്‍, 2014-15 അധ്യയന വര്‍ഷമായപ്പോഴേക്ക് ഇത് 83.4 ശതമാനമായി കുറഞ്ഞു. 
പ്രതിവര്‍ഷം 1.76 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തില്‍ ഭീമമായ കുറവുണ്ടായി. 2010-11 അധ്യയന വര്‍ഷത്തില്‍ 38 ശതമാനം സ്വദേശികളുണ്ടായിരുന്നത് 2014-15ല്‍ 25.6 ശതമാനത്തിലേക്ക് താഴ്ന്നു. 2014-15ല്‍ വിദേശ അധ്യാപകര്‍ വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ സ്വദേശി അധ്യാപകരുടെ എണ്ണത്തില്‍ സാവധാനത്തിലുള്ള വളര്‍ച്ച മാത്രമേ ഉണ്ടായുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപക തസ്തികകളില്‍ സ്വദേശിവത്കരണം ക്രമേണ കുറയാന്‍ ഇത് കാരണമാക്കി. ചില വിഷയങ്ങളില്‍ ഒമാനി അധ്യാപകരുടെ ദൗര്‍ലഭ്യമാണ് സ്വദേശിവത്കരണ നിരക്ക് കുറയാനിടയാക്കിയത്. ഈ ഒഴിവുകളില്‍ വിദേശി അധ്യാപകര്‍ പെട്ടെന്ന് നിയമനം നേടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒമാനി അധ്യാപകരുടെ മരണവും വിരമിക്കലും ഈ പ്രവണതക്കുള്ള മറ്റു കാരണങ്ങളാണ്. ചില സ്വദേശി അധ്യാപകര്‍ മിനിമം സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നേടി പിരിയുകയായിരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ പ്രവേശനം നേടിയതിന് ആനുപാതികമായി അധ്യാപക നിയമനം വര്‍ധിച്ചതും വിദേശി അധ്യാപകര്‍ കൂടാന്‍ ഇടയാക്കി. ഈ വസ്തുതകളൊക്കെ നിലനില്‍ക്കേ സ്വദേശികള്‍ക്കുള്ള അധ്യാപന പരിശീലന പദ്ധതി കാരണം വരും വര്‍ഷങ്ങളില്‍ അധ്യാപനരംഗത്തെ സ്വദേശിവത്കരണം വര്‍ധിക്കുമെന്ന് വിദ്യാഭ്യാസ സമിതി അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story