ടയറുകളില്‍നിന്ന് റബര്‍ പുനരുല്‍പാദിപ്പിക്കുന്ന കമ്പനിക്ക് അംഗീകാരം
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ ടയര്‍ പുന$ചംക്രമണ ഫാക്ടറിക് ഒമാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ, ബര്‍കയിലെയും സൂറിലെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ തള്ളുന്ന വാഹനത്തിന്‍െറ പഴയ ടയറുകള്‍ പുനരുല്‍പാദനം നടത്തി വീണ്ടും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ദശലക്ഷക്കണക്കിന് റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ അംഗീകാരം അല്‍ ആഫിയ ഗ്ളോബല്‍ ഇന്‍ഡസ്ട്രീസിനാണ് ലഭിച്ചത്. എന്നാല്‍, പദ്ധതിയിലൂടെ ടയര്‍ പുനര്‍ നിര്‍മിക്കില്ല.
ഓരോ വര്‍ഷത്തിലും 40,000 ടണ്‍ റബര്‍ ഫാക്ടറിയിലൂടെ ലഭ്യമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നുണ്ടാവുന്ന അവശിഷ്ടങ്ങള്‍ സംസ്കരിക്കുകയെന്നതും പദ്ധതിയെ ലാഭകരമാക്കി മുന്നോട്ട് കൊണ്ടുപോവുകയെന്നതും വലിയ വെല്ലുവിളിയാണെന്ന് കമ്പനി അധികൃതര്‍ വിലയിരുത്തുന്നു. പദ്ധതിയില്‍ നിന്ന് വര്‍ഷം തോറും 30,000 ടണ്‍ റബര്‍ പുനരുല്‍പാദിപ്പിക്കാന്‍ കഴിയും. ഈ റബറുകള്‍ ഹൈവേ നിര്‍മാണത്തിനും മറ്റും വീണ്ടും ഉപയോഗിക്കാന്‍ കഴിയും. റോഡ് നിര്‍മാണത്തിന് പലരാജ്യങ്ങളിലും ടാറുകള്‍ക്ക് പകരമായി റബറുകളാണ് ഉപയോഗിക്കുന്നത്. റോഡുകള്‍ ഏറെ കാലം കേടുവരാതിരിക്കാന്‍ റബര്‍ സഹായകമാണെന്ന് കണ്ടത്തെിയിരുന്നു.
അതോടൊപ്പം, വര്‍ഷംതോറും പുറന്തള്ളുന്ന ടയറുകളില്‍നിന്ന് ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍ കമ്പികളും പുനരുല്‍പാദിപ്പിക്കാന്‍ കഴിയും. അംഗീകാരം കിട്ടിയതോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അല്‍ ആഫിയ കമ്പനി അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ സ്ഥലം നിര്‍ണയിച്ചുകഴിഞ്ഞു. ഇപ്പോള്‍ കമ്പിവേലി കെട്ടി സുരക്ഷിതമാക്കുന്ന പദ്ധതിയാണ് നടക്കുന്നത്.
അതോടൊപ്പം, തീ മുക്ത മേഖലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. വിവിധ ഭാഗങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കും. അടുത്ത മാസം മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതി സംബന്ധമായ സാധ്യതാപഠനം 2012 ല്‍ തന്നെ ആരംഭിച്ചിരുന്നു. പഴയ ടയറുകളുടെ ലഭ്യത, പുനരുല്‍പാദനം, പദ്ധതികള്‍, റബര്‍ അനുബന്ധ വ്യവസായങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ നേരിടാനുണ്ട്.
പുനരുല്‍പാദിപ്പിക്കുന്ന റബര്‍ ഇന്ത്യയിലേക്കും പാകിസ്താനിലേക്കും കയറ്റിയയക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. പുനര്‍നിര്‍മാണ പ്രക്രിയക്കിടെ ലഭിക്കുന്ന സ്റ്റീല്‍ വയറുകള്‍ പ്രാദേശികമായി വിതരണം നടത്തും. സ്റ്റീല്‍ പുനര്‍നിര്‍മാണത്തിന് ദുഖമിലും സലാലയിലും കമ്പനികള്‍ ആരംഭിക്കും. പ്ളാസ്റ്റിക് പുനരുല്‍പാദന പദ്ധതിക്കും കമ്പനിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പുന$ചംക്രമണത്തിലൂടെ വന്‍ തോതില്‍ പ്ളാസ്റ്റിക് സംഭരിക്കാനാവും. ഇതോടെ, പ്ളാസ്റ്റിക് നിര്‍മാണമേഖലയിലും കുതിച്ചുചാട്ടമുണ്ടാവും. പഴയ ടയറുകള്‍ റീ സോള്‍ ചെയ്ത് പുതിയ ടയറുകളുണ്ടാക്കുന്നതിന് ഒമാനില്‍ വിലക്കുണ്ട്. ഇത്തരം ടയറുകള്‍ അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതിനാല്‍ പഴയ ടയറുകള്‍ റീ സോള്‍ ചെയ്യുന്നത് പോലും ഒമാനില്‍ നിയമ വിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
