മൊബൈല്‍ സിം കാര്‍ഡുകള്‍ കൈമാറ്റം ചെയ്യരുതെന്ന് ട്രാ
text_fieldsമസ്കത്ത്: മൊബൈല്‍ സിം കാര്‍ഡുകള്‍ കൈമാറ്റം ചെയ്ത് ഉപയോഗിക്കുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്.
നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പക്ഷം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നവരാകും അതിന് ഉത്തരവാദിയെന്ന് അതോറിറ്റി വക്താവ് ഹിലാല്‍ അല്‍ സിയാബി ഇംഗ്ളീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഒമാനില്‍നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവര്‍ കാര്‍ഡുകള്‍ ദുരുപയോഗപ്പെടുത്തുന്നില്ളെന്ന് ഉറപ്പാക്കാന്‍ സിം കാര്‍ഡുകള്‍ കാന്‍സല്‍ ചെയ്യണം.
ട്രായുടെ മൈ നമ്പര്‍, മൈ ഐഡന്‍റിറ്റി പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യാജ ഐ.ഡികള്‍ ഉണ്ടാക്കല്‍, ആള്‍മാറാട്ടം, സിം കാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ടെലികോം ഓപറേറ്റര്‍മാരുമായി ചേര്‍ന്നാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. സിം കാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിനെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള നിയമക്കുരുക്കുകളെ കുറിച്ചും സാമ്പത്തിക ബാധ്യതകളെ കുറിച്ചും അറിവ് പകരുന്നതാകും കാമ്പയിന്‍.
ജോലി ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പുറമെ മൊബൈല്‍ കണക്ഷന്‍ മാറുന്നവരും ആദ്യ സിം കാന്‍സല്‍ ചെയ്തിരിക്കണം.
ഒരാള്‍ക്ക് സ്വന്തം പേരില്‍ പത്ത് കാര്‍ഡുകള്‍ വരെ കൈവശം വെക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, ഇവയെല്ലാം സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം ഉപയോഗിക്കാനെന്നും അല്‍ സിയാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.