വിദേശ ഇന്ത്യക്കാരില്‍ 72 ശതമാനം പേരും ഗള്‍ഫ് നാടുകളില്‍
text_fieldsമസ്കത്ത്: വിദേശ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തൊഴിലെടുക്കുന്നത് ഗള്‍ഫ് നാടുകളില്‍. 72 ശതമാനം പേരാണ് ജി.സി.സി രാജ്യങ്ങളിലുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 1,14,22,045 ഇന്ത്യക്കാരാണുള്ളത്. ഇതില്‍ 81,61,153 പേരാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഉള്ളതെന്ന് വിദേശ ഇന്ത്യക്കാരെ കുറിച്ചുള്ള ഏപ്രില്‍ 2016 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
പി.ഐ.ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) പദവിയുള്ള 7788 പേരാണ് ജി.സി.സിയിലുള്ളത്്. എന്‍.ആര്‍.ഐ പ്ളസ് പി.ഐ.ഒ പദവിയുള്ള രണ്ടുപേരും ഗള്‍ഫിലുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന കണക്കെടുപ്പില്‍ 72,16,465 ഇന്ത്യക്കാര്‍ ഗള്‍ഫിലുണ്ടെന്നായിരുന്നു ഒൗദ്യോഗിക കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട് 13 ശതമാനമാണ് എന്‍.ആര്‍.ഐകളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
സൗദിയിലാണ് കൂടുതല്‍ പേരുള്ളത്, 29,60,000. സൗദി പൗരത്വം ലഭിച്ചവരുടെ എണ്ണം 52 ആണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന. 26 ലക്ഷം പേരുമായി യു.എ.ഇയാണ് തൊട്ടുപിന്നില്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വര്‍ധന. 3,293 പേരാണ് യു.എ.ഇ പൗരത്വം ലഭിച്ച ഇന്ത്യക്കാര്‍. കുവൈത്തിലുള്ളത് 8,80,567 ആളുകളാണ്. പൗരത്വം ലഭിച്ചവരുടെ എണ്ണം 1,515. ഒമാന്‍ ആണ് നാലാം സ്ഥാനത്തുള്ളത്. 7,95,082 പേരാണ് ഒമാനിലുള്ളത്. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 12 ശതമാനമാണ് ഒമാനിലെ വര്‍ധന.
6,30,000 പേരുമായി ഖത്തറാണ് തൊട്ടുപിന്നില്‍. ഇവിടെ അഞ്ചു ശതമാനമാണ് വര്‍ധിച്ചത്.
ഒമാനിലും ഖത്തറിലും പൗരത്വം ലഭിച്ചവരുടെ എണ്ണം സംബന്ധിച്ച് ധാരണയില്ല. ബഹ്റൈനാണ് ആറാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം 3,50,000 ആയിരുന്ന ഇന്ത്യക്കാരുടെ എണ്ണം 13.09 ശതമാനം കുറഞ്ഞ് 2,95,504 ആയി. പൗരത്വം ലഭിച്ചവരുടെ എണ്ണം 2,928 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
