സലാല ഇന്ത്യന്‍ സ്കൂളില്‍ പ്രഥമശുശ്രൂഷാ മുറി ഉദ്ഘാടനം ചെയ്തു
text_fieldsമസ്കത്ത്: സലാല ഇന്ത്യന്‍ സ്കൂളില്‍ സുസജ്ജമായ പ്രഥമ ശുശ്രൂഷാ മുറി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ സലാല സ്കൂളിന്‍െറ ചുമതലയുള്ള ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം. നജീബ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി പ്രസിഡന്‍റ് ഡോ. രാം സന്താനം, എസ്.എം.സി സി.സി.എ കമ്മിറ്റി ചെയര്‍മാനും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ സീനിയര്‍ സ്പെഷലിസ്റ്റ് പീഡിയാട്രിക് സര്‍ജനുമായ ഡോ. ദേബാശിഷ് ഭട്ടാചാര്യ എന്നിവരുടെ ശ്രമഫലമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പ്രഥമ ശുശ്രൂഷാമുറി യാഥാര്‍ഥ്യമായത്. രണ്ട് ഹോസ്പിറ്റല്‍ ബെഡുകളുള്ള ഇവിടെ എക്സ്റേ വ്യൂ മെഷീന്‍, നെബ്യുലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുണ്ട്.
മുഴുവന്‍ സമയ നഴ്സിന്‍െറ സേവനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.