ദേശഭക്തിയുടെ നിറവില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ദേശഭക്തിയുടെ നിറവില്‍ ഒമാനിലെ പ്രവാസി സമൂഹം എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലും വിവിധ ഇന്ത്യന്‍ സ്കൂളുകളിലും പതാക ഉയര്‍ത്തലും വിവിധ ആഘോഷ പരിപാടികളും നടന്നു. വിവിധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ആഘോഷവും മധുര പലഹാര, പായസ വിതരണവും നടന്നു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള നാന്നൂറോളം പേര്‍ പങ്കെടുത്തു. അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പതാക ഉയര്‍ത്തി. തുടര്‍ന്ന്, പ്രസിഡന്‍റിന്‍െറ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. അല്‍സീബ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനത്തിന് ശേഷം അംബാസഡര്‍ വേദിയില്‍ വെച്ച് ചടങ്ങില്‍ സന്നിഹിതരായവര്‍ക്ക് വ്യക്തിഗത ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യദിനത്തിന്‍െറ ഭാഗമായി ‘ഗള്‍ഫ്മാധ്യമം’ പുറത്തിറക്കിയ പ്രത്യേക സപ്ളിമെന്‍റ് ബ്യൂറോ ചീഫ് റഫീഖ് മുഹമ്മദും ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ ഷൈജു സലാഹുദ്ദീനും ചേര്‍ന്ന് അംബാസഡര്‍ക്ക് കൈമാറി. രാവിലെ മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും അംബാസഡര്‍ പതാക ഉയര്‍ത്തി. മത്രയിലെ മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ മധുരം വിളമ്പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മത്ര ബലദിയ പാര്‍ക്കില്‍ നടന്ന പായസ വിതരണത്തിന് ഷഹീര്‍, ഷഫീഖ് എടക്കാട്, സാഹിര്‍, അന്‍ശദ്, കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷം നടന്നു. എസ്.എം.സി അംഗം മിത്രാംഗ്ഷുദത്ത പതാക ഉയര്‍ത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. സ്കൂള്‍ ഗായകസംഘത്തിന്‍െറ ദേശഭക്തി ഗാനാലാപനത്തിനൊപ്പം ആറ്, ഏഴ്, എട്ട് ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും നടന്നു.
മുലദ സ്കൂളില്‍ നടന്ന ആഘോഷത്തില്‍ എസ്.എം.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ പതാക ഉയര്‍ത്തി. യാക്കൂബ് അല്‍ബുറൈഖി, എസ്.എം.സി അംഗങ്ങളായ ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍, സുന്ദരം മില്ലര്‍, മാര്‍ഗരറ്റ് ഗോഡ്രിക്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഐ ഷെരീഫ്, വൈസ് പ്രിന്‍സിപ്പാള്‍ വി.എസ്. സുരേഷ്, ഡോ. ലേഖ ഒ.സി, ഹരീഷ്.ടി തുടങ്ങിയവര്‍ പങ്കെടുത്തു. സയന്‍സ്, മാത്സ് ഒളിബ്യാഡ് പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.
സൂര്‍ ഇന്ത്യന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു. എസ്.എം.സി പ്രസിഡന്‍റും ഇന്ത്യന്‍ എംബസി ഹോണററി കോണ്‍സുലാറുമായ എം.എ.കെ. ഷാജഹാന്‍ പതാക ഉയര്‍ത്തുകയും വിദ്യാര്‍ഥികളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍െറ മഹത്വം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. അല്‍സീബ് ഇന്ത്യന്‍ സ്കൂളില്‍ എസ്.എം.സി പ്രസിഡന്‍റ് രവി ജയന്തി പതാക ഉയര്‍ത്തി. മറ്റ് എസ്.എം.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ നാഗേഷ് കേല്‍ക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അസി.ഹെഡ് ഗേള്‍ ഗായത്രി മേനോന്‍ സ്വാഗതവും അസി.ഹെഡ്ബോയി മിഷാല്‍ മുസദ്ദിഖ് നന്ദിയും പറഞ്ഞു. അല്‍ മബേല ഇന്ത്യന്‍ സ്കൂളില്‍ എസ്.എംസി പര്‍ച്ചേസ് സബ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനാലാപനവും നാല് ഹൗസുകളിലെ വിദ്യാര്‍ഥികളുടെ മാര്‍ച്ച്പാസ്റ്റും നടന്നു. പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു. സലാല ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം നജീബ് മുഖ്യാതിഥിയായിരുന്നു. മുഖ്യാതിഥിക്ക് ഒപ്പം എസ്.എം.സി പ്രസിഡന്‍റ് രാം സന്താനം, പ്രിന്‍സിപ്പല്‍ ടി.ആര്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനാലാപനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ എസ്.എം.സി പ്രസിഡന്‍റ് അജയന്‍ പൊയ്യാര പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ശ്രീദേവി.പി.തഷ്നത്ത്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഒ.ഐ.സി.സി സൂര്‍ റീജനല്‍ കമ്മിറ്റി വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആചരിച്ചു. വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പ്രസിഡന്‍റ് അനില്‍ ഉഴമലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹരീഷ്, പി.വേണു, ട്രഷറര്‍ സമീര്‍, ഇ.വി പ്രദീപ്, സാജു കോശി തുടങ്ങിയവര്‍ സംസാരിച്ചു.
ഇബ്രി ഇന്ത്യന്‍ സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ എസ്.എം.സി പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ ഖാദ്രി പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാജ്യത്തോടുള്ള അഭിസംബോധന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് വര്‍ണാഭമായ കലാപരിപാടികള്‍ നടന്നു. വിദ്യാര്‍ഥി പ്രതിനിധികളായ വിശാഖ്.ഡി.വിജയകുമാര്‍ സ്വാഗതവും ഗോപികാ വിജയന്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
