Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെറ്റ് എയര്‍വേസില്‍ ഇന്നുമുതല്‍  ബുക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്  30 ശതമാനം നിരക്കിളവ്

text_fields
bookmark_border
ജെറ്റ് എയര്‍വേസില്‍ ഇന്നുമുതല്‍  ബുക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്  30 ശതമാനം നിരക്കിളവ്
cancel
മസ്കത്ത്: ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. ഇന്നുമുതല്‍ സ്വാതന്ത്ര്യദിനം വരെ ബുക് ചെയ്യുന്ന ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കില്‍ മുപ്പത് ശതമാനം വരെ നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഇന്നുമുതല്‍തന്നെ യാത്ര ചെയ്യാന്‍ കഴിയും. 
ഇന്ത്യക്ക് പുറമെ സിംഗപ്പൂര്‍, ബാങ്കോക്, ഹോങ്കോങ്, കാഠ്മണ്ഡു, ധാക്ക, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ആനുകൂല്യമുണ്ടാകും. വെബ്സൈറ്റായ jetairways.com മുഖേനയോ മൊബൈല്‍ ആപ്ളിക്കേഷനായ  m.jetairways.com മുഖേനയോ ബുക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക. ഇന്ത്യയിലെ ആഭ്യന്തര സര്‍വിസുകളിലേക്കുള്ള ടിക്കറ്റുകളും ബുക് ചെയ്യാവുന്നതാണ്. ഓരോ ദിവസവും യാത്രക്കാരില്‍നിന്ന് നറുക്കിട്ടെടുത്ത് ‘ഫ്രീ ലക്കി ടിക്കറ്റ്’ സമ്മാന പദ്ധതി പ്രകാരം ഒരു സൗജന്യ ടിക്കറ്റ് സമ്മാനമായും നല്‍കും. ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന്‍െറ ഭാഗമായാണ് സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് ഒമാന്‍ ജനറല്‍ മാനേജര്‍ മനു ആനന്ദ് പറഞ്ഞു. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story