ആവിഷ്കാര സ്വാതന്ത്ര്യം: ഉത്തരവാദിത്തബോധം നിര്‍വഹിക്കണമെന്ന് സര്‍ക്കാര്‍
text_fieldsമസ്കത്ത്: ആവിഷ്കാര സ്വാതന്ത്ര്യം ആധികാരികമായ മൂല്യങ്ങളാണെന്നും അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ളെന്നും ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഏറെ ഉത്തരവാദിത്തമുള്ള ഇത് വ്യക്തിപരമായ ആവേശത്തിനൊത്ത് നിര്‍വഹിക്കേണ്ടതല്ല. ഇത്തരം മൂല്യങ്ങള്‍ കാറ്റില്‍പറത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂഖെ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ ഒമാനിലെ പ്രാദേശിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് പ്രസ്താവനക്ക് അടിസ്ഥാനം. ഈ വാര്‍ത്ത ഒമാനിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ മുല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ ഈ വിഷയം സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം പ്രസ്തുത ദിനപത്രത്തില്‍ വന്ന വാര്‍ത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പ്രാഥമിക വശം അവഗണിക്കുക മാത്രമല്ല, രാജ്യത്തിന്‍െറ പ്രധാന സ്തംഭമായ നീതിന്യായ വ്യവസ്ഥയെ അപകടപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഒമാനിലെ മൂല്യങ്ങളെ കാറ്റില്‍പറത്തുകയും നീതിന്യായ വ്യവസ്ഥയെ വിമര്‍ശിക്കുകയും ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രാജ്യത്തെ നീതിന്യായ വിഭാഗം നീതിയുടെയും മനുഷ്യാവകാശത്തിന്‍െറയും കാവല്‍ക്കാരാണ്.
സാമൂഹിക സുരക്ഷയുടെ സംരക്ഷകരുമാണ്. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക അതിന്‍െറ കര്‍ത്തവ്യമാണ്. ഇത് ഉറപ്പുവരുത്താന്‍ സര്‍ക്കാറിനും ബാധ്യതയുണ്ട് . ഈ മൂല്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് നടത്തിയ രാജകീയ പ്രഭാഷണത്തിലുണ്ടായിരുന്നത്.
ഈ സ്വാതന്ത്ര്യം സമൂഹത്തിന്‍െറ അസ്തിത്വം ചോദ്യം ചെയ്യുന്ന രീതിയിലാവരുതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തിന്‍െറ നിയമ വ്യവസ്ഥ സംരക്ഷിക്കുന്നതിലും നവോത്ഥാന നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും സമൂഹ നന്മക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തണമെന്നതും ഇതിന്‍െറ സാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.