Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2016 11:42 AM GMT Updated On
date_range 7 Aug 2016 11:42 AM GMTവാണിജ്യ രജിസ്ട്രേഷനുകള്‍ ആറുമാസത്തിനുള്ളില്‍ പുതുക്കണം
text_fieldsbookmark_border
മസ്കത്ത്: കാലഹരണപ്പെട്ട വാണിജ്യ രജിസ്ട്രേഷനുകള്‍ ആറുമാസത്തിനുള്ളില്‍ പുതുക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. ആറുമാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങളുടെ പേരുകള്‍ ഇന്‍വെസ്റ്റ് ഈസി പോര്‍ട്ടലില്‍നിന്ന് നീക്കം ചെയ്യും. നിഷ്ക്രിയ സ്ഥാപനങ്ങളുടെ പട്ടികയില്‍പെടുത്തുന്നതോടെ പൊതുജനങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ ചെയ്യുന്നതില്‍നിന്ന് ഇവരെ തടയുമെന്നും മന്ത്രാലയം അറിയിച്ചു. കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുള്ള കമ്പനികളുടെ വിവരങ്ങള്‍ ഇന്‍വെസ്റ്റ് ഈസി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ ജനറല്‍ അനൗണ്‍സ്മെന്‍റ് എന്ന വിഭാഗത്തില്‍ സി.ആര്‍ നമ്പര്‍ നല്‍കിയാല്‍ ഈ വിവരങ്ങള്‍ ലഭ്യമാകും.
ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിച്ച് പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്. പുതുക്കലിന് മന്ത്രാലയത്തിന്‍െറ ഓഫിസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ളെന്നും അധികൃതര്‍ അറിയിച്ചു.

Next Story