എണ്ണവിതരണ കമ്പനികളുടെ വരുമാനത്തില്‍ വര്‍ധന
text_fieldsമസ്കത്ത്: ഇന്ധനവില നിയന്ത്രണം നീക്കിയതിന്‍െറ ഫലമായി എണ്ണക്കമ്പനികളുടെ വരുമാനം വര്‍ധിപ്പിച്ചതായി കണക്കുകള്‍. എന്നാല്‍, വിലവര്‍ധനയുടെ ഫലമായി ഇന്ധനത്തിന്‍െറ ആവശ്യത്തിലുണ്ടായ കുറവ് വില്‍പനയുടെ അളവിനെ ബാധിച്ചിട്ടുണ്ട്.
ഒമാന്‍ ഓയില്‍, ഷെല്‍ ഒമാന്‍ മാര്‍ക്കറ്റിങ്, അല്‍ മഹാ പെട്രോളിയം പ്രൊഡക്ട്സ് കമ്പനികളുടെ വരുമാനത്തില്‍ ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ഒമ്പതു ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. 569.1 ദശലക്ഷം റിയാലാണ് ഇന്ധന കമ്പനികളുടെ മൊത്തം വരുമാനം. വില വര്‍ധനയുടെ ഫലമായി ഇന്ധന വില്‍പനയുടെ അളവില്‍ കുറവുവന്നതായും കമ്പനികള്‍ മസ്കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലര ദശലക്ഷം റിയാലാണ് അല്‍ മഹാ പെട്രോളിയത്തിന്‍െറ വരുമാനം. അറ്റാദായമാകട്ടെ 13 ശതമാനം കുറഞ്ഞ് നാലര ദശലക്ഷം റിയാലായി. ആദ്യ പാദത്തില്‍ നാലു ഫില്ലിങ് സ്റ്റേഷനുകള്‍ തുറന്നതായും നാലെണ്ണത്തിന്‍െറ ജോലി വിവിധ ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. ഒമാന്‍ ഓയിലിന്‍െറ വരുമാനം ഒമ്പതു ശതമാനം വര്‍ധിച്ച് 199.4 ദശലക്ഷം റിയാലായി. എന്നാല്‍, കമ്പനിയുടെ അറ്റാദായം അഞ്ചര ദശലക്ഷം റിയാലില്‍നിന്ന് അഞ്ചു ദശലക്ഷം റിയാലായി കുറഞ്ഞു. വിലവര്‍ധനയുടെ ഫലമായി വില്‍പനയില്‍ കാര്യമാത്ര കുറവുണ്ടായതായി ഒമാന്‍ ഓയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷെല്‍ ഒമാന്‍െറ വരുമാനം 10.7 ശതമാനം വര്‍ധിച്ച് 183.4 ദശലക്ഷം റിയാലായി. കമ്പനിയുടെ അറ്റാദായം 28 ശതമാനം വര്‍ധിച്ച് 8.8 ദശലക്ഷം റിയാലായി. പുതിയ റീട്ടെയില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതടക്കം പദ്ധതികളിലെ മുതല്‍ മുടക്ക് തുടരുമെന്ന് ഷെല്‍ ഒമാന്‍ കമ്പനി അറിയിച്ചു.