മസ്കത്ത് മേഖലയില്‍ കടല്‍ ടൂറിസത്തിന് സ്വീകാര്യതയേറുന്നു
text_fieldsമസ്കത്ത്: മസ്കത്ത് മേഖലയില്‍ കടല്‍ ടൂറിസത്തിന് സ്വീകാര്യത വര്‍ധിക്കുന്നു. ഈ മേഖലയില്‍ മികച്ച സൗകര്യങ്ങളുമായി ചില വിനോദസഞ്ചാര കമ്പനികള്‍ രംഗത്തുവന്നതോടെ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ മസ്കത്തില്‍ എത്താന്‍ തുടങ്ങി.
വാരാന്ത്യങ്ങളിലാണ് വിവിധ ഭാഗങ്ങളില്‍നിന്ന് വിദേശികളും സ്വദേശികളും എത്തുന്നത്. കടുത്ത വേനല്‍കാലവും കടുത്ത തണുപ്പുകാലവും കടല്‍ ടൂറിസത്തിന് പറ്റിയതല്ളെങ്കിലും അടുത്തിടെ കടുത്ത ചൂടില്‍നിന്ന് ശാന്തി ലഭിക്കാന്‍ തുടങ്ങിയതോടെ കടലില്‍ നീന്താനും ഡൈവ് ചെയ്യാനും വിനോദത്തിനുമായി നിരവധിപേര്‍ കഴിഞ്ഞ ആഴ്ചകളില്‍ മസ്കത്തിലത്തെിയിരുന്നു. മസ്കത്തിന് ചുറ്റുഭാഗത്തുമായുള്ള ചെറിയ ഗ്രാമങ്ങളാണ് കടല്‍ ടൂറിസത്തിനായി ഉപയോഗിക്കുന്നത്.
അല്‍ ജിസ, അല്‍ ഖൈറാന്‍, അല്‍ സിഫ, ഇതി തുടങ്ങിയ ബീച്ചുകളാണ് കടല്‍ ടൂറിസത്തിന് ഏറെ അനുയോജ്യമായത്. ഇത്തരം ബീച്ചുകളിലേക്ക് കടല്‍വഴി വിനോദസഞ്ചാരികളെ എത്തിക്കുകയും അതുവഴി കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ അവസരം ഒരുക്കുകയുമാണ് മറൈന്‍ ടൂറിസം കമ്പനികള്‍ ചെയ്യുന്നത്. 2011 മുതലാണ് മസ്കത്തിലെ മറൈന്‍ ടൂറിസത്തിന് സ്വീകാര്യത ലഭിക്കാന്‍ തുടങ്ങിയത്.

ഇതോടെ, നിരവധി കമ്പനികളും രംഗത്തത്തെി. ഇപ്പോള്‍ മികച്ച വിനോദസഞ്ചാര മേഖലയായി മാറുകയാണ് കടല്‍ടൂറിസം. ഇതിനായി ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് യാത്രകള്‍ സംഘടിപ്പിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഡോള്‍ഫിനോ നിരീക്ഷണത്തില്‍ മാത്രമായിരുന്നു മസ്കത്തിലെ കടല്‍ടൂറിസം ഒതുങ്ങിയിരുന്നത്. ഇപ്പോള്‍ നീന്തല്‍, മീന്‍പിടിത്തവും ഉച്ചഭക്ഷണവും ചേര്‍ത്തുള്ള പാക്കേജ്, ജന്മദിന പാര്‍ട്ടികള്‍, സൂര്യാസ്തമയം വീക്ഷിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് കടല്‍ ടൂറിസം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഭക്ഷണവും താമസവും സംയോജിപ്പിച്ചുകൊണ്ടുള്ള മുഴുരാത്രി ട്രിപ്പുകളും ചിലര്‍ നടത്തുന്നുണ്ട്. കടല്‍ ടൂറിസത്തിന് പരമ്പരാഗത മരക്കപ്പലുകളും ഉപയോഗിക്കുന്നുണ്ട്. 40 അടി നീളമുള്ളതാണ് ഈ പരമ്പരാഗത കപ്പലുകള്‍. ഭക്ഷണം കഴിക്കാനും വിശ്രമിക്കനും മറ്റും എല്ലാ സൗകര്യങ്ങളും ഈ ചെറു കപ്പലിലുണ്ട്. ഖന്തബ് ബീച്ചില്‍നിന്നാണ് ഇത്തരം കപ്പലുകള്‍ സര്‍വിസ് ആരംഭിക്കുന്നത്. നേരത്തേ ബുക് ചെയ്യുന്നവര്‍ക്ക് ഇത്തരം മരക്കപ്പലുകളില്‍ ഭക്ഷണത്തിനും സൗകര്യമൊരുക്കും. കടലിലൂടെ ഏറെ നേരം ചുറ്റിക്കറങ്ങിയാണ് കപ്പല്‍ തീരത്തത്തെുന്നത്. എന്നാല്‍, തീരത്തേക്ക് വല്ലാതെ അടുക്കാന്‍ കഴിയാത്തതിനാല്‍ തോണികളിലാണ് സഞ്ചാരികളെ കരക്കത്തെിക്കുന്നത്. കപ്പലല്ലാതെ ബോട്ടുകളും ഇത്തരം യാത്രക്ക് ഉപയോഗിക്കുന്നുണ്ട്. ബോട്ടുകളില്‍ കപ്പലിലെപ്പോലെ സൗകര്യങ്ങളുണ്ടായിരിക്കില്ല. ഈ മേഖലയില്‍ വിനോദസഞ്ചാരികള്‍ വര്‍ധിച്ചതോടെ നിരവധി ബോട്ടുകള്‍ രംഗത്തത്തെിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് കടല്‍ ടൂറിസത്തിന് ഏറ്റവും പറ്റിയ സമയം. ഈ കാലയളവിലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. വിനോദ സഞ്ചാരികളില്‍ 60 ശതമാനവും സ്വദേശികളാണ്. ബാക്കിയുള്ള വിദേശികളില്‍ അധികവും യൂറോപ്യന്മാരാണ്. ഭക്ഷണവും വിനോദ ഉപകരണങ്ങളും നീന്തല്‍ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളുമായാണ് വിനോദ സഞ്ചാരികള്‍ ബീച്ചുകളിലത്തെുന്നത്. മറൈന്‍ വിനോദസഞ്ചാര കമ്പനികളും ഈ സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.

അല്ലാതെ സ്വന്തമായി ഭക്ഷണവും മറ്റു സൗകര്യവുമായി ബീച്ചിലത്തെുന്നവരുമുണ്ട്. വിനോദസഞ്ചാരികളുടെ താല്‍പര്യമനുസരിച്ചാണ് മറൈന്‍ ട്രിപ്പുകള്‍ പ്ളാന്‍ ചെയ്യുന്നത്. രണ്ടു മണിക്കൂര്‍ മുതല്‍ ദിവസം മുഴുവനുമുള്ള ട്രിപ്പുകളുമുണ്ട്. മലയാളികളും ഇത്തരം കടല്‍ യാത്രകള്‍ നടത്തുന്നുണ്ട്. കടലിലൂടെ ഏതാനും മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി ഏതെങ്കിലും ബീച്ചുകളിലത്തെും. പിന്നീട് ബീച്ചുകളില്‍ ഒത്തുചേരുകയും വിനോദങ്ങളിലേര്‍പ്പെടുകയുമാണ് സാധാരണ ചെയ്യുന്നത്. നീന്തല്‍, ബീച്ച് ഫുട്ബാള്‍, ബീച്ച് വോളിബാള്‍, മീന്‍ പിടിത്തം, ഭക്ഷണം പാകംചെയ്യല്‍ തുടങ്ങിയവയും മറ്റു വിനോദങ്ങളിലുമേര്‍പ്പെട്ട് സന്ധ്യയോടെ കപ്പലോ, ബോട്ടോ വഴി മടക്കയാത്ര നടത്തുകയാണ് സാധാരണ ചെയ്യുന്നത്. കൂട്ടായ്മകള്‍ക്ക് പുറമെ വിവിധ കമ്പനികളും കടല്‍ ടൂറിസം ഉപയോഗപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
