വിദേശ നിക്ഷേപമായി ലക്ഷ്യമിടുന്നത് 28 ശതകോടി ഡോളര്‍
text_fieldsമസ്കത്ത്: രാജ്യത്തിന്‍െറ വിനോദസഞ്ചാര മേഖലയില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിടുന്ന ‘ടൂറിസം 2040’ പദ്ധതിക്ക് വിദേശ നിക്ഷേപമായി ലക്ഷ്യമിടുന്നത് 28 ശതകോടി ഡോളര്‍. ഹോട്ടല്‍മുറികളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് ഇത്രയും തുക പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം പ്രമോഷന്‍ ഡയറക്ടര്‍ ജനറല്‍ സലീം അല്‍ മഅ്മരി പറഞ്ഞു. നിലവില്‍ 24 ലക്ഷം സന്ദര്‍ശകരാണ് ഒരു വര്‍ഷം സുല്‍ത്താനേറ്റില്‍ എത്തുന്നത്. ഇത് 2040ഓടെ 50 ലക്ഷമാക്കുകയാണ് പദ്ധതിയെന്നും ദുബൈയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനത്തെിയ അദ്ദേഹം അറേബ്യന്‍ ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുസന്ദം, ഹജര്‍ പര്‍വത നിരകള്‍, സലാലയിലെ കുന്തിരിക്ക തോട്ടങ്ങള്‍, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര വിനോദസഞ്ചാര പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. നിലവില്‍ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 2.5 ശതമാനമാണ് ടൂറിസം മേഖലയില്‍നിന്ന് ലഭിക്കുന്നത്. 2040 ഓടെ ഇത് ആറു ശതമാനമാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
17 ശതകോടി ഒമാനി റിയാല്‍ അഥവാ 35 ശതകോടി ഡോളര്‍ ആണ് 20 വര്‍ഷത്തെ പദ്ധതി നടപ്പില്‍വരുത്താന്‍ വേണ്ട ചെലവ്. ഇതിന്‍െറ 80 ശതമാനമായ 28 ശതകോടി ഡോളറാണ് സ്വകാര്യമേഖലയില്‍നിന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപം. നിക്ഷേപകരുമായി കൂടിയാലോചനകള്‍ ആരംഭിച്ചതായും യൂറോപ്, ഏഷ്യ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ ഇതിന് താല്‍പര്യം പ്രകടിപ്പിച്ചതായും അല്‍ മഅ്മരി പറഞ്ഞു. ബാക്കി വേണ്ട 20 ശതമാനം തുക കടമെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പര്‍വതങ്ങളും താഴ്വരകളും നിറഞ്ഞ ഒമാന്‍െറ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കണക്കിലെടുത്ത് സാഹസിക ടൂറിസത്തിന് പരമാവധി പ്രചാരം നല്‍കാനാണ് പദ്ധതി. സഞ്ചാരികളുടെ എണ്ണത്തിലല്ല നിലവാരത്തിലാണ് മന്ത്രാലയം ഊന്നല്‍ നല്‍കുന്നതെന്നും അല്‍ മഅ്മരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.